നീലാഞ്ജന പൂവിൻ താലാട്ടൂഞ്ഞാലിൽ neelanjana poovin malayalam lyrics

 

ഗാനം : നീലാഞ്ജന പൂവിൻ  താലാട്ടൂഞ്ഞാലിൽ 

ചിത്രം : പൈതൃകം 

രചന : കൈതപ്രം 

ആലാപനം : ബോംബെ ജയശ്രീ 

നീലാഞ്ജന പൂവിൻ  താലാട്ടൂഞ്ഞാലിൽ 

തേവാരം നൽകുമീ തങ്കകൈനീട്ടം 

ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ 

ദ്വാപരം തേടുമെൻ പുണ്ണ്യമോ കണ്ണനോ യമുനയിൽ കുഴലൂതണം 

നീലപ്പീലിയിളകുമാറാടണം 

എന്നുമീ തറവാട്ടിലെ 

നാലകങ്ങൾ നീളെ നീ ഓടണം 

നിൻ ജാതകർമ്മവും ശ്രുതിവേദമന്ത്രവും (2) 

തെളിയണം പൈതൃകം ധന്യമായ്….. മാറണം നീലാഞ്ജന പൂവിന് താലാട്ടൂഞ്ഞാലിൽ 

തേവാരം നൽകുമീ തങ്കകൈനീട്ടം 

ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ 

ദ്വാപരം തേടുമെൻ പുണ്ണ്യമോ കണ്ണനോ….സംക്രമം നീയാവണം 

സങ്കല്പങ്ങൾ നൈവേദ്യമായ് നിറയണം ….

ഗോ..കുലം വിളയാടണം 

ഗായത്രിയിൽ ജന്മപുണ്യമണിയണം….

അറിയാതെയെങ്കിലും ഒരു പാപ കർമ്മവും(2 ) 

അരുതു നിൻ പൈതൃകം ധന്യമായ്…. തീരണം നീലാഞ്ജന പൂവിൻ  താലാട്ടൂഞ്ഞാലിൽ 

തേവാരം നൽകുമീ തങ്കകൈനീട്ടം 

ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ 

ദ്വാപരം തേടുമെൻ പുണ്ണ്യമോ കണ്ണനോ…. 

Leave a Comment

”
GO