ഗാനം : താരാക്കൂട്ടം കേറാക്കുന്ന്
ചിത്രം : ഒരു മറവത്തൂർ കനവ്
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : ജി വേണുഗോപാൽ,എം ജി ശ്രീകുമാർ
താരാക്കൂട്ടം കേറാക്കുന്ന് മാറാപ്പോളം മണ്ണ്
കുന്നിൻമേലേ കാവലിനുണ്ടേ കാടുകുലുക്കും കൊമ്പൻ
പുലിവാലൻ പൂങ്കോഴി
എലി പോലെ പതുങ്ങല്ലേ
എള്ളോളം കാന്താരി എരിതീയിൽ വറചട്ടി
ചാണ്ടിച്ചനു സപ്പർ ജോറായി…. ഓ
താരാക്കൂട്ടം കേറാക്കുന്ന് മാറാപ്പോളം മണ്ണ്…മണ്ണ്
കുന്നിൻമേലേ കാവലിനുണ്ടേ കാടുകുലുക്കും കൊമ്പൻ…കൊമ്പൻ
ഒന്നാം കുന്നുമ്മലോണം കേറാത്ത കുന്നേകൂത്താടി വാ
കാണാകൂന്താലി ഇല്ലാക്കോടാലി എല്ലാം കൊണ്ടോടി വാ……..
മുകിലാലകൂടേറും കിളിയേ..കിളിയേ
കുളിരാറ്റാൻ കൂരയൊരുക്കാൻ വായോ..വായോ
ഏയ് തെക്കൂന്നെങ്ങാണ്ടെങ്ങോ തിന തേടി വരുന്നോരാണേ
ഏ പെയ്യാമഴയും നോക്കി ഇടനെഞ്ചുപിടഞ്ഞോരാണേ
അങ്ങേപ്പുഴയുടെ മറുകരകേറി പാഞ്ഞുമറഞ്ഞേ പഞ്ഞക്കാലം
താരാക്കൂട്ടം കേറാക്കുന്ന് മാറാപ്പോളം മണ്ണ്
കുന്നിനുമേലേ കാവലിനുണ്ടേ കാടുകുലുക്കും കൊമ്പൻ
എല്ലാവീട്ടുക്കും എങ്ക മാട്ടുക്കും പൊങ്കൽ വന്താച്ചമ്മാ…
എല്ലാസാമിക്കും അന്നൈഭൂമിക്കും പൊങ്കൽ വച്ചാച്ചമ്മ….
കിന്നാരം കുറുകി പായും കുയിലേ കുയിലേ….
മാറ്റേറും മണ്ണു കിളക്കാൻ വായോ വായോ…..
ഏയ് കുന്നുകുഴിച്ചു നിരത്തി ഈ മിന്നു പൊലിയ്ക്കണ മയ്യാ
നീ നിന്നു കിളച്ചു വളർന്നു ഈ മാനം മുട്ടണ മയ്യാ
അന്തിമയങ്ങണ നേരത്തിത്തിരി മിന്നിമിനുങ്ങി നടക്കണ മയ്യാ
താരാക്കൂട്ടം കേറാക്കുന്ന് കേറാക്കുന്ന് മാറാപ്പോളം മണ്ണ് , മണ്ണ്
കുന്നിൻമേലേ കാവലിനുണ്ടേ,കാവലിനുണ്ടേ കാടുകുലുക്കും കൊമ്പൻ,കൊമ്പൻ
പുലിവാലൻ പൂങ്കോഴി
എലി പോലെ പതുങ്ങല്ലേ
എള്ളോളം കാന്താരി എരിതീയിൽ വറചട്ടി
ചാണ്ടിച്ചനു സപ്പർ ജോറായി….