ഉയിരിൽ തൊടും uyiril thodum malayalam lyrics 

ഗാനം : ഉയിരിൽ തൊടും  

ചിത്രം : കുമ്പളങ്ങി നൈറ്റ്സ്

രചന : അൻവർ അലി 

ആലാപനം : ആൻ ആമി,സൂരജ് സന്തോഷ് 

ഉയിരിൽ തൊടും തളിർ 

വിരലാവണേ നീ..

അരികേ നടക്കണേ.. അലയും 

ചുടുകാറ്റിനു കൂട്ടിണയായ്

നാമൊരു നാൾ കിനാക്കുടിലിൽ 

ചെന്നണയുമിരുനിലാവലയായ്..

ആരും.. കാണാ… ഹൃദയതാരമതിൽ 

ഉരുകി നാമന്നാരും.. കേൾക്കാ… പ്രണയാജാലകഥ 

പലവുരു പറയുമോ…

ഉയിരിൽ തൊടും കുളിർ  

വിരലായിടാം ഞാൻ.. 

അരികേ നടന്നിടാം.. അലയും 

ചുടുകാറ്റിനു കൂട്ടിണയായ്

നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരുനിലാവലയായ്..

 

ആരും.. കാണാ… ഹൃദയതാരമതിൽ 

ഉരുകി നാമന്നാരും.. കേൾക്കാ… പ്രണയാജാലകഥ 

പലവുരു പറയുമോ…

വഴിയോരങ്ങൾ തോറും 

തണലായീ പടർച്ചില്ല നീ…

കുടയായ് നിവർന്നൂ നീ 

നോവാറാതെ തോരാതെ പെയ്‌കേ.. 

തുഴയോളങ്ങൾ പോൽ നിൻ 

കടവത്തൊന്നു ഞാൻ തൊട്ടു മെല്ലെ

കാറ്റേ ചില്ലയിതിൽ വീശണേ

കാറേ ഇലയിതിൽ പെയ്യണേ 

മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ….. വരൂ…

ഉയിരിൽ തലോടിടും 

ഉയിരായിടും നാം.. 

നാമൊരു നാൾ കിനാക്കടലിൽ 

ചെന്നണയുമിരുനിലാനദിയായ്..

  

ആരും.. കാണാ……ഹൃദയതാരമതിൽ 

ഉരുകി നാമന്നാരും… കേൾക്കാ… പ്രണയാജാലകഥ 

പലവുരു തുടരുമോ…Leave a Reply

Your email address will not be published. Required fields are marked *