വെയിൽ ചില്ല veyil chilla pookkum nalil malayalam lyrics

 

ഗാനം : വെയിൽ ചില്ല

ചിത്രം :സക്കറിയയുടെ ഗർഭിണികൾ 

രചന :ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

ആലാപനം :വിഷ്ണു മോഹൻ ,സിത്താര, ജ്യോത്സ്ന രാധാകൃഷ്ണൻ

വെയിൽച്ചില്ല പൂക്കും നാളിൽ

കളിത്തൊട്ടിലാടി

കിളി നൊന്തു പാടിയ രാഗം രാരീരം രാരോ

അത് മനമാകെ നിറഞ്ഞേ

രാരീ രാരോ

ഈണമായ് കിലുംകിലും താളമായ്  

കണ്ണേ നിന്നെ കാണാൻ

നിന്നതാണോ

ഓരോ കടംകഥകളായ് 

കാണാം പല മുഖങ്ങളായ് 

തേടും മറുതീരം ദൂരെ ദൂരെ (2 )

അമ്മയായ് തഴുകുമീ പൂക്കളിൽ തെന്നൽ

വാനിലെ അമ്പിളി താരകങ്ങൾ തേനുട്ടാൻ

കൊഞ്ചിചൊല്ലും നാദം കേൾക്കയോ

വിരൽ തുമ്പിലാടാൻ വരികയോ

നിനക്കായി ജന്മം നോറ്റു ഞാനേ ……

ഓരോ കടംകഥകളായ് 

കാണാം പല മുഖങ്ങളായ് 

തേടും മറുതീരം ദൂരെ ദൂരെ

പൊന്നിളം കൈകളാൽ മീട്ടുമീ ജീവൻ

എന്നുമീ കണ്‍കളായ് കാക്കുവാൻ കൂട്ടേകാൻ

പിച്ചവയ്ക്കും  പാദം കാണുവാൻ

കൊച്ചരിപല്ലൊന്നായ്  കാട്ടുവാൻ

കളിമ്പങ്ങളാലെ വരവായ് നീ…….

ഓരോ കടംകഥകളായ് 

കാണാം പല മുഖങ്ങളായ് 

തേടും മറുതീരം ദൂരെ ദൂരെ

വെയിൽച്ചില്ല പൂക്കും നാളിൽ

കളിത്തൊട്ടിലാടി

കിളി നൊന്തു പാടിയ രാഗം രാരീരം രാരോ

അത് മനമാകെ നിറഞ്ഞേ

രാരീ രാരോ

ഈണമായ് കിലുംകിലും താളമായ്  

കണ്ണേ നിന്നെ കാണാൻ

നിന്നതാണോ

ഓരോ കടംകഥകളായ് 

കാണാം പല മുഖങ്ങളായ് 

തേടും മറുതീരം ദൂരെ ദൂരെ

Leave a Comment

”
GO