പാട്ട് : വിളക്ക് വയ്ക്കും
ചിത്രം : മേഘം
ആലാപനം: എം.ജി ശ്രീകുമാർ
രചന : ഗിരീഷ് പുത്തഞ്ചേരി
വിളക്കു വയ്ക്കും വിണ്ണിൽ തൂവിയ സിന്ദൂരം,
കനകനിലാവിൽ ചാലിച്ചെഴുതി നിൻ ചിത്രം
വിളക്കു വയ്ക്കും വിണ്ണിൽ തൂവിയ സിന്ദൂരം,
കനകനിലാവിൽ ചാലിച്ചെഴുതി നിൻ ചിത്രം
ഒരു മലരമ്പിളി മുത്തൊളിയായ് നിൻ കവിളിൽ
കളമെഴുതി….
മണിമുകിൽ തന്നൊരു കരിമഷിയായ് നിൻ
മിഴികളിലഴകെഴുതി
എന്റെയുള്ളിലെന്നും നിന്റെയോർമകൾ ,
നിന്റെയോർമകൾ
വിളക്കു വയ്ക്കും വിണ്ണിൽ തൂവിയ സിന്ദൂരം,
കനകനിലാവിൽ ചാലിച്ചെഴുതി നിൻ ചിത്രം
ന നാ-നാ നാ….
കാത്തു വയ്ക്കും സ്വപ്നത്തിൻ കരിമ്പു പൂക്കും കാലമായ്
വിരുന്നുണ്ട് പാടുവാൻ വരൂ തെന്നലേ
പൂത്തു നിൽക്കും പാടത്തെ വിരിപ്പ് കൊയ്യാൻ നേരമായ്
കതിർകറ്റ നുള്ളിയോ നീയിന്നലെ
കൈവള ചാർത്തിയ കന്നി നിലാവിന് കോടി കൊടുത്തൊരു
രാത്രിയിലന്നൊരിലഞ്ഞി മരത്തണലത്തു കിടന്നൊരുപാടുകടങ്കഥ
ചൊല്ലിയ നമ്മുടെ കൊച്ചു പിണക്കവുമെത്രയിണക്കവും
ഇന്നലെയെന്നത് പോലെ മനസ്സിൽ തെളിയുന്നു ..
വിളക്കു വയ്ക്കും വിണ്ണിൽ തൂവിയ സിന്ദൂരം,
കനകനിലാവിൽ ചാലിച്ചെഴുതി നിൻ ചിത്രം
വെണ്ണ തോൽക്കും പെണ്ണെ നീ വെളുത്ത വാവായ് മിന്നിയോ
മനസ്സിന്റെയുള്ളിലെ മലർപൊയ്കയിൽ
നിന്റെ പുവൽപുഞ്ചിരിയും കുരുന്നു കണ്ണിൽ നാണവും
അടുത്തൊന്നു കാണുവാൻ കൊതിക്കുന്നു ഞാൻ,
കാവിനകത്തൊരു കാർത്തികസന്ധ്യയിലന്നൊരു ,
കൈത്തിരി വച്ച് മടങ്ങി വരുംവഴി
പിന്നിമെടഞ്ഞിടുമാമുടിയൊന്നു തലോടിയൊരുമ്മ ,
കൊടുത്തു കടന്നു കളഞ്ഞൊരു കള്ളനെ
നുള്ളിയതിന്നലെയെന്നത് പോലെ മനസ്സിൽ തെളിയുന്നു ..
വിളക്കു വയ്ക്കും വിണ്ണിൽ തൂവിയ സിന്ദൂരം,
കനകനിലാവിൽ ചാലിച്ചെഴുതി നിൻ ചിത്രം
വിളക്കു വയ്ക്കും വിണ്ണിൽ തൂവിയ സിന്ദൂരം,
കനകനിലാവിൽ ചാലിച്ചെഴുതി നിൻ ചിത്രം
ഒരു മലരമ്പിളി മുത്തൊളിയായ് നിൻ കവിളിൽ
കളമെഴുതി….
മണിമുകിൽ തന്നൊരു കരിമഷിയായ് നിൻ
മിഴികളിലഴകെഴുതി
എന്റെയുള്ളിലെന്നും നിന്റെയോർമകൾ ,
നിന്റെയോർമകൾ