യാത്രയായ് സൂര്യാങ്കുരം yathrayay sooryankuram malayalam lyrics

ഗാനം :യാത്രയായ് സൂര്യാങ്കുരം 

ചിത്രം : നിറം 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ ജെ യേശുദാസ് , കെ എസ് ചിത്ര 

ആകാശമേഘം മറഞ്ഞേ പോയ് ,

അനുരാഗ തീരം കരഞ്ഞേ പോയ്, 

ഒരു കോണിൽ എല്ലാം മറന്നേ നിൽപ്പൂ…ഒരേകാന്ത താരകം 

യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം

ആർദ്രമാം സ്നേഹം…. തേടി നോവുമായ് ആരോ…. പാടീ 

യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം

ആർദ്രമാം സ്നേഹം…. തേടി നോവുമായ് ആരോ…. പാടീ 

ആ..ആ.ആ.ആ

മാ….യുന്നു വെണ്ണിലാ….വും ,നിൻപാട്ടും 

പൂഴി മണ്ണിൽ വീ…ഴും നിൻ ,കാലടി പാടും….. തോഴീ….

പെ….യ്യാതെ വിങ്ങി നില്പൂ വിൺ മേഘം കാത്തു നില്പൂ 

ദൂ…രെ ഈ ശ്യാമയാം  ഭൂമി വീണ്ടും

ഒരോർമ്മയായി  മാഞ്ഞു പോവതെങ്ങു  നിൻ രൂപം 

ഒരോർമ്മയായി  മാഞ്ഞു പോവതെങ്ങു  നിൻ രൂപം…

(മിഴിയറിയാതെ ഹമ്മിങ്ങ്)

യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം

ആരോടും മിണ്ടിടാതെ നീ പോകെ ഭാവുകങ്ങൾ

നേർന്നീടാം നൊമ്പരത്തോടെ ….എന്നും

എന്നെന്നും ഏറ്റു വാങ്ങാം ഈ മൗനം

യാത്രയാവാൻ നിൽക്കും നിൻ

കണ്ണുനീർമുത്തും ,പൊന്നേ…….

കിനാവുമായ്  പറന്നു പോവതെങ്ങു നീ മാത്രം

കിനാവുമായ്  പറന്നു പോവതെങ്ങു നീ മാത്രം

(മിഴിയറിയാതെ ഹമ്മിങ്ങ് )

യാത്രയായ് സൂര്യാ…ങ്കുരം ഏകയായ് നീലാം……ബരം

ആർദ്രമാം സ്നേഹം…. തേടി നോവുമായ് ആരോ…. പാടീ 

1 thought on “യാത്രയായ് സൂര്യാങ്കുരം yathrayay sooryankuram malayalam lyrics”

Leave a Comment