ആദ്യാനുരാഗം aadhyaanuraagam malayalam lyrics

 

ഗാനം :ആദ്യാനുരാഗം

ചിത്രം : ശ്രദ്ധ 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : എം ജി ശ്രീകുമാർ  

ആദ്യാനുരാഗം മുരളികയൂതി 

പാടിയലഞ്ഞൂ തേൻമുകിലായ്  

കടമിഴിയാൽ നീ ,കരളിൽ പകരും 

മലരോ മധുവോ കുളിരലയോ

ആദ്യാനുരാഗം മുരളികയൂതി 

പാടിയലഞ്ഞൂ തേൻമുകിലായ്  

കടമിഴിയാൽ നീ ,കരളിൽ പകരും 

മലരോ മധുവോ കുളിരലയോ

മൃദുതരളിത സുഖലയഭര പ്രിയ സ്വരമഴയായ്  

നിറമിഴിയിതൾ നിറമണിയും സുമശര മഴയായ് 

മധുരാനുഭൂതിതൻ ലാളനമായ് 

മനസ്സിൽ തലോടുന്ന സാന്ത്വനമായ് 

ഇനിയെന്റെ മാറിൽ പടരാനൊതുങ്ങാൻ 

ചിറകാർന്ന സ്വപ്നം പറന്നുവെങ്കിൽ

ഇനിയെന്റെ മാറിൽ പടരാനൊതുങ്ങാൻ 

ചിറകാർന്ന സ്വപ്നം പറന്നുവെങ്കിൽ

ആദ്യാനുരാഗം മുരളികയൂതി 

പാടിയലഞ്ഞൂ തേൻമുകിലായി 

കടമിഴിയാൽ നീ കരളിൽ പകരും 

മലരോ മധുവോ കുളിരലയോ 

വനസുരഭില രതിസുഖനടനലഹരിയായ് 

മനമലരിതൾ മധുകിനിയും ഹിമകണമണിയായ്  

അനുരാഗവീണതൻ തന്ത്രികളിൽ 

അറിയാതെ ഞാനന്നു  വീണലിഞ്ഞു 

അഴകുള്ളൊരാമ്പൽ പൂവായ നിന്നെ 

ഇനിയേതു ജന്മം ഞാൻ സ്വന്തമാക്കും

അഴകുള്ളൊരാമ്പൽ പൂവായ നിന്നെ 

ഇനിയേതു ജന്മം ഞാൻ സ്വന്തമാക്കും

ആദ്യാനുരാഗം മുരളികയൂതി 

പാടിയലഞ്ഞൂ തേൻമുകിലായി 

കടമിഴിയാൽ നീ കരളിൽ പകരും 

മധുവോ മലരോ കുളിരലയോ

Leave a Comment

”
GO