ആലോലം ചാഞ്ചാടും aalolam chaanjaadum malayalam lyrics

 

ഗാനം :ആലോലം ചാഞ്ചാടും

ചിത്രം : ലവ് ആക്ഷൻ ഡ്രാമ 

രചന : സന്തോഷ് വർമ്മ

ആലാപനം : കെ എസ് ഹരിശങ്കർ ,ഗൗരി ലക്ഷ്മി

തിരി തിരി നറുതിരി 

തിരിയുടെ കതിരൊളിയോമൽ ചേലോടെ.. 

മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ.. 

ചിരി ചിരി ചെറുചിരി 

ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ.. 

മൺചിരാതിന്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ.. 

ആലോലം ചാഞ്ചാടും നാണത്തിൽ ചേരുന്നേ 

ആരോ.. പൊൻതിങ്കളോ 

പൂന്തെന്നൽ വന്നാലും വാടാതെ നിന്നാടും 

താരാജാലങ്ങളോ.. 

ഉയിരിൽ…… നിറയും അരിയകിനാവുകളേ

ചിറകിൽ…… ഉയരാൻ…… കൊതിയായ് 

മധുരം… പകരും… ഒരുപിടി നിമിഷവുമായ് 

ഇതുവഴി പോരുവതാരാണോ…  

തിരി തിരി നറുതിരി 

തിരിയുടെ കതിരൊളിയോമൽ ചേലോടെ.. 

മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ.. 

ചിരി ചിരി ചെറുചിരി 

ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ.. 

മൺചിരാതിന്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ.. 

ഈ തെരുവിന്നോരങ്ങളിൽ…

നീയെഴുതിടും കോലമോ… 

ഈ തെരുവിന്നോരത്തു നീളേ  

നീയെഴുതിടും കോലമോ 

പറയൂ ഇളവിൻ നിലവേ.. 

നീ കളഭമാടുന്ന നേരം

ആ പരിമളം മന്ദമെൻ 

ഹൃദയം തഴുകി അഴകേ.. 

സമയമേ നീയൊഴുകി നീങ്ങാൻ 

ഇവിടെ മതിവരെ നിന്നുതരൂ.. 

നിറയുക സിരകളിലനുപമ ലഹരികളേ..

പകലിലേറെ അഴകുമായി 

വരുമൊരതിശയരാവുതരും.. 

സുഖമിതുമറയരുതിനിയൊരു പിറവിവരേ…

കാതിന്നോരമാരോ പാടി…

തിരി തിരി നറുതിരി 

തിരിയുടെ കതിരൊളിയോമൽ ചേലോടെ.. 

മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ.. 

ചിരി ചിരി ചെറുചിരി 

ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ.. 

മൺചിരാതിന്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ.. 

          

ആലോലം ചാഞ്ചാടും നാണത്തിൽ ചേരുന്നേ 

ആരോ പൊൻസൂര്യനോ 

പൂന്തെന്നൽ വന്നാലും വാടാതെ നിന്നാടും 

താരാജാലങ്ങളോ……………. 

ഉയിരിൽ……… നിറയും…… അരിയകിനാവുകളേ

ചിറകിൽ……… ഉയരാൻ……….കൊതിയായ് 

മധുരം……. പകരും…….. ഒരുപിടി നിമിഷവുമായ് 

ഇതുവഴി പോരുവതാരാരോ.. ആരോ.. ആരോ..          

തിരി തിരി നറുതിരി 

തിരിയുടെ കതിരൊളിയോമൽ ചേലോടെ.. 

മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ.. 

ചിരി ചിരി ചെറുചിരി 

ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ….

Leave a Comment