ചെല്ലത്താമരേ chellathaamare malayalam lyrics

 

ഗാനം :ചെല്ലത്താമരേ

ചിത്രം : ഹലോ 

രചന :വയലാർ ശരത്ചന്ദ്രവർമ്മ

ആലാപനം : കെ എസ് ചിത്ര,സംഗീത ശ്രീകാന്ത്

ചെല്ലത്താമരേ  ചെറുചിരി ചുണ്ടിൽ ചൂടിയോ..

തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ…

ചെല്ലത്താമരേ  ചെറുചിരി ചുണ്ടിൽ ചൂടിയോ

തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ…

സൂര്യചന്ദനം വാങ്ങിയോ……………..

സ്നേഹചുംബനം നേടിയോ

കുളിരലകളിലാടിയോ

ചെല്ലത്താമരേ  ചെറുചിരി ചുണ്ടിൽ ചൂടിയോ

തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ…

ഭർ ഭരസ് ഭരസ് ഭൈയോ …….ഭർ ഭരസ് ഭരസ് ഭൈയോ…….ഒ ഓ 

ബര് സോരേ മേഘാ ചാഹി ആയിരേ………

പിയ മോരെ ചുട്ക്കി ആയി ജായിരേ…….

ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ 

ഹേയ് ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ

പുല്ലാങ്കുഴലിൻ മേനി തലോടാൻ ഊഴം  തേടുകയാണോ

സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം………

സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം ……….

കോകിലങ്ങളെ കളകളങ്ങളേ

കോകിലങ്ങളെ കളകളങ്ങളേ

നിങ്ങളിന്നു കൂടെയൊന്നു കൊഞ്ചുന്നോ……..

ചെല്ലത്താമരേ  ചെറുചിരി ചുണ്ടിൽ ചൂടിയോ

തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ…

വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു…

ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു

മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം 

മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം 

വെണ്ണിലാവിലെ കളഭമാരിയിൽ

വെണ്ണിലാവിലെ കളഭമാരിയിൽ

നാണമോടെ ചാരെ നീങ്ങി  നീ നിന്നോ

ചെല്ലത്താമരേ  ചെറുചിരി ചുണ്ടിൽ ചൂടിയോ

തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ…

സൂര്യചന്ദനം വാങ്ങിയോ……………..

സ്നേഹചുംബനം നേടിയോ

കുളിരലകളിലാടിയോ

ചെല്ലത്താമരേ  ചെറുചിരി ചുണ്ടിൽ ചൂടിയോ

തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ…

ഭർ ഭരസ് ഭരസ് ഭൈയോ …….ഭർ ഭരസ് ഭരസ് ഭൈയോ…….ഒ ഓ 

ബര് സോരേ മേഘാ ചാഹി ആയിരേ………

പിയ മോരെ ചുട്ക്കി ആയി ജായിരേ…….

ഓഹോ പിയ മോരെ ചുട്ക്കി ആയി ജായിരേ……

Leave a Comment

”
GO