പമ്പാഗണപതി pamba ganapathi malayalam lyrics

 

ഗാനം : പമ്പാഗണപതി

ചിത്രം : പട്ടാളം 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം :എം ജി ശ്രീകുമാർ 

പമ്പാഗണപതി പാരിന്റെ അധിപതി

കൊമ്പാര്‍ന്നുണരണമന്‍പില്‍

തന്റെ ,തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍

വിഘ്നങ്ങള്‍…. വിധി പോലെ തീര്‍ക്കേണം മുന്‍പില്‍

പമ്പാഗണപതി പാരിന്റെ അധിപതി

കൊമ്പാര്‍ന്നുണരണമന്‍പില്‍

തന്റെ, തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍

വിഘ്നങ്ങള്‍…വിധി പോലെ തീര്‍ക്കേണം മുന്‍പില്‍

വേദാന്തപ്പൊരുളില്‍ ആധാരശിലയേ

കാരുണ്യക്കടല്‍ കണ്ട കലികാല പ്രഭുവേ

കണികാണാന്‍ മുന്നില്‍ ചെല്ലുമ്പോ‍…ള്‍

ദുഃഖങ്ങള്‍ ,കര്‍പ്പൂരത്തിരിയായ് കത്തുമ്പോള്‍

അയ്യപ്പന്‍ ,കളഭച്ചാര്‍ത്തണിയാന്‍ നില്‍ക്കുമ്പോള്‍

നെയ്യഭിഷേകം സ്വാമിക്ക്

പാലഭിഷേകം സ്വാമിക്ക്

തിരുവാഭരണം സ്വാമിക്ക്

തിരുവമൃതേത്തും സ്വാമിക്ക്

പമ്പാഗണപതി പാരിന്റെ അധിപതി

കൊമ്പാര്‍ന്നുണരണമന്‍പില്‍

തന്റെ, തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍

വിഘ്നങ്ങള്‍… വിധി പോലെ തീര്‍ക്കേണം മുന്‍പില്‍

പന്തളനാഥന്‍ വന്‍‌പുലിമേലെ വന്നെഴുന്നള്ളും മാമലയില്‍,

മകരവിളക്കിന്‍ മഞ്ജുളനാളം മിഴി തെളിയാനായ് കാണും ഞാന്‍..

പന്തളനാഥന്‍ വന്‍‌പുലിമേലെ വന്നെഴുന്നള്ളും മാമലയില്‍,

മകരവിളക്കിന്‍ മഞ്ജുളനാളം മിഴി തെളിയാനായ് കാണും ഞാന്‍..

ഓ… ദയാമയാ പരാല്പരാ

ശരണജപങ്ങളോടെ നില്‍ക്കവേ

ഓ… ദയാമയാ പരാല്പരാ

ശരണജപങ്ങളോടെ നില്‍ക്കവേ

ഒരു നെയ്ത്തിരിക്കു പകരം എരിഞ്ഞു നരജന്മമെന്നും ഉരുകും

പമ്പാഗണപതി പാരിന്റെ അധിപതി

കൊമ്പാര്‍ന്നുണരണമന്‍പില്‍

തന്റെ ,തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍

വിഘ്നങ്ങള്‍…. വിധി പോലെ തീര്‍ക്കേണം മുന്‍പില്‍

സങ്കടമെല്ലാം ഇരുമുടിയാക്കി സന്നിധി തേടും പാപികളെ

സംക്രമസന്ധ്യേ നിന്നുടെ ചിമിഴില്‍ കുങ്കുമമുഴിയും അയ്യപ്പന്‍

ഓ… നിരാമയാ നിരന്തരാ

പ്രണവജപങ്ങളോടെ നില്‍ക്കവേ

ഓ… നിരാമയാ നിരന്തരാ

പ്രണവജപങ്ങളോടെ നില്‍ക്കവേ

ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്റെ ഹൃദയം

ആ…………

പമ്പാഗണപതി പാരിന്റെ അധിപതി

കൊമ്പാര്‍ന്നുണരണമന്‍പില്‍

തന്റെ ,തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍

വിഘ്നങ്ങള്‍…. വിധി പോലെ തീര്‍ക്കേണം മുന്‍പില്‍

നെയ്യഭിഷേകം സ്വാമിക്ക്

പാലഭിഷേകം സ്വാമിക്ക്

തിരുവാഭരണം സ്വാമിക്ക്

തിരുവമൃതേത്തും സ്വാമിക്ക്

നെയ്യഭിഷേകം സ്വാമിക്ക്

പാലഭിഷേകം സ്വാമിക്ക്

തിരുവാഭരണം സ്വാമിക്ക്

തിരുവമൃതേത്തും സ്വാമിക്ക്

Leave a Comment