ഗാനം : ചെല്ലത്തത്തേ
ചിത്രം : മനസ്സിനക്കരെ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : ബിജു നാരായണൻ , കെ എസ് ചിത്ര
ചെല്ലത്തത്തേ പാറാൻ വാ
ചെല്ലത്തുമ്പിൽ ചേക്കേറാം
ചേക്കേറാം ചേക്കേറാം
ഹേ അക്കം പക്കം ആകാശം
അമ്മക്കെന്തേ സമ്മാനം
സമ്മാനം സമ്മാനം
മുങ്ങിപ്പൊങ്ങാം ഉം മുങ്ങിപ്പൊങ്ങാം
മുകിലിൽച്ചെല്ലാം ഏ മുകിലിൽച്ചെല്ലാം
മുങ്ങിപ്പൊങ്ങാം മുകിലിൽച്ചെല്ലാം
മഴവില്ലിന്നൂഞ്ഞാലെലാടാം
ചെല്ലത്തത്തേ പാറാൻ വാ
ചെല്ലത്തുമ്പിൽ ചേക്കേറാം
ചേക്കേറാം ചേക്കേറാം
കാറ്റായ് നിന്നെ തൊട്ട്..ഒരു പാട്ടെൻ ചുണ്ടിൽത്തതും
കൊഞ്ചാതെ കുറുകാതെ
ആട്ടാൻ തൊട്ടിൽ കെട്ടി.., മഴമേഘം താരാട്ടും
താരാട്ടും….വാ വാ വാ
ഹേ ചന്തമുള്ള ചന്തിരനെ കൊണ്ട് പോരാം
പൊന്തിവരും സൂരിയനെ ഉറക്കാം
ചന്തമുള്ള ചന്തിരനെ കൊണ്ട് പോരാം
പൊന്തിവരും സൂരിയനെ ഉറക്കാം
ഏഹേ…ഹേ…ഹേ
ഓ……….
ചെല്ലത്തത്തേ പാറാൻ വാ
ചെല്ലത്തുമ്പിൽ ചേക്കേറാം
ചേക്കേറാം ചേക്കേറാം
ഹേ അക്കം പക്കം ആകാശം
അമ്മക്കെന്തേ സമ്മാനം
സമ്മാനം സമ്മാനം
മുത്തായ് ചെപ്പിൽ മുത്താം………
കടൽക്കാറ്റായ് നൃത്തം വയ്ക്കാം
നീയാരോ…നീയാരോ
ആളാം തപ്പിൽ കൊട്ടാം ,
ഒരു മേളം പഞ്ചാരി
ധീംതീം തോം ധീംതീം തോം
അന്തിവിണ്ണിൻ അങ്കണത്തിൽ പഞ്ചവാദ്യം
കൊമ്പനാന തമ്പുരാന്റെ മയക്കം
അന്തിവിണ്ണിൻ അങ്കണത്തിൽ പഞ്ചവാദ്യം
കൊമ്പനാന തമ്പുരാന്റെ മയക്കം
ആ…………
ഏഹേ…………ഹേ………….ഹേ
ഏഹേ…………ഹേ………….ഹേ
ഓ………….
ചെല്ലത്തത്തേ പാറാൻ വാ
ചെല്ലത്തുമ്പിൽ ചേക്കേറാം
ചേക്കേറാം ചേക്കേറാം
ഹേ അക്കം പക്കം ആകാശം
അമ്മക്കെന്തേ സമ്മാനം
സമ്മാനം സമ്മാനം
മുങ്ങിപ്പൊങ്ങാം ഉം മുങ്ങിപ്പൊങ്ങാം
മുകിലിൽച്ചെല്ലാം ഏ മുകിലിൽച്ചെല്ലാം
മുങ്ങിപ്പൊങ്ങാം ഹേ ഹേ മുകിലിൽച്ചെല്ലാം ഹേ ഹേ
മഴവില്ലിന്നൂഞ്ഞാലെലാടാം
ചെല്ലത്തത്തേ പാറാൻ വാ
ചെല്ലത്തുമ്പിൽ ചേക്കേറാം
ചേക്കേറാം ചേക്കേറാം