ധനുമാസപ്പെണ്ണിനു dhanu maasappenninu malayalam lyrics

 

ഗാനം : ധനുമാസപ്പെണ്ണിനു

ചിത്രം : കഥാനായകൻ 

രചന : എസ് രമേശൻ നായർ

ആലാപനം : കെ ജെ യേശുദാസ്

ധനുമാസപ്പെണ്ണിനു പൂത്താലം

മകരത്തില്‍ കുളിരും നാണം

കുംഭത്തില്‍ മംഗല്യ മകം തൊഴണം

പിന്നെ മീനത്തില്‍ അവളുടെ താലികെട്ട് താലികെട്ട്   

ധനുമാസപ്പെണ്ണിനു പൂത്താലം

മകരത്തില്‍ കുളിരും നാണം

കുംഭത്തില്‍ മംഗല്യ മകം തൊഴണം

പിന്നെ മീനത്തില്‍ അവളുടെ താലികെട്ട് താലികെട്ട് 

കണിവയ്ക്കും  മേടം മിഴിപൊത്തി നിന്നെ

കാണാന്‍ എന്നെയുണര്‍ത്തും

ഉരുളിയും പൂവും പുടവയും പൊന്നും

വാല്‍ക്കണ്ണാടിയും കാണും 

കവിതേ……….. ആ………..

കവിതേ പൂക്കണി കൊന്നയായി നീ മുന്നില്‍

പുളകത്തില്‍ മുങ്ങുമ്പോള്‍ ഞാനുണരും

ധനുമാസപ്പെണ്ണിനു പൂത്താലം

മകരത്തില്‍ കുളിരും നാണം

ഇടവത്തില്‍ പെയ്യും മഴകൊണ്ടു മൂടാന്‍

ഈറന്‍ കഞ്ചുകം മാറാം

മിഥുനനിലാവില്‍ മിഴികളാല്‍ തോര്‍ത്താം

കര്‍ക്കിടകപ്പുഴ നീന്താം

മൃദുലേ……………. ആ……………….

മൃദുലേ ഓമനത്തിങ്കളായ്  നീയെന്‍റെ

ഹൃദയത്തിന്‍ സംഗീതമാവുകില്ലേ

ധനുമാസപ്പെണ്ണിനു പൂത്താലം

മകരത്തില്‍ കുളിരും നാണം

കുംഭത്തില്‍ മംഗല്യ മകം തൊഴണം

പിന്നെ മീനത്തില്‍ അവളുടെ താലികെട്ട് താലികെട്ട്

Leave a Comment

”
GO