എന്നോ ഞാനെന്റെ enno njaanente malayalam lyrics

 

ഗാനം :എന്നോ ഞാനെന്റെ

ചിത്രം : അമർ അക്ബർ അന്തോണി 

രചന : ബാപ്പു വാവാട്

ആലാപനം : ശ്രേയ ജയദീപ്

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

പുന്നാരിച്ചൊരു മുല്ല നട്ടു

കണ്ണീർ തേവി നനച്ചു കിനാവിന്റെ

പൊൻതൂവൽ കൊണ്ട് പന്തലിട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം

കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ

എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടയിട്ടു 

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

പുന്നാരിച്ചൊരു മുല്ല നട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം

കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ

എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടയിട്ടു 

വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മക്കിളിയുടെ

പാട്ടിന്നു കേട്ടില്ല ഞാൻ

വണ്ണാത്തി പുള്ളനും അണ്ണാരക്കണ്ണനും

മണ്ണപ്പം ചുട്ടു കൊടുത്തില്ല ഞാൻ

മാനത്തൂടെ മേഘത്തേരിൽ…  

മാലാഖമാരെത്തും നേരം…

മാലകോർത്തു മാറിലണിയിക്കാൻ മുല്ലപ്പൂക്കളില്ല

എന്റെ കൈയ്യിൽ മുത്തും പൊന്നുമില്ല

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

പുന്നാരിച്ചൊരു മുല്ല നട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം

കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ

എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടയിട്ടു 

വന്നെങ്കിൽ അമ്പിളിക്കുട്ടനും തുമ്പിക്കും

പിന്നെയും കൂട്ടായി തേൻ വസന്തം

തന്നെങ്കിൽ ഓരോരോ ചുണ്ടിലും മായാത്ത

പുഞ്ചിരി ചാലിച്ചെടുത്ത ചന്തം

കൊക്കുരുമ്മി മാമരത്തിൽ…

കുയിലിണകൾ പാടിയെങ്കിൽ….

കാട്ടരുവി കെട്ടും കൊലുസ്സുകൾ പൊട്ടിചിരിച്ചുവെങ്കിൽ

സ്വപ്‌നങ്ങൾ മൊട്ടിട്ടുണർന്നുവെങ്കിൽ

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

പുന്നാരിച്ചൊരു മുല്ല നട്ടു

കണ്ണീർ തേവി നനച്ചു കിനാവിന്റെ

പൊൻതൂവൽ കൊണ്ട് പന്തലിട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം

കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ

എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടയിട്ടു 

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

പുന്നാരിച്ചൊരു മുല്ല നട്ടു

കണ്ണീർ തേവി നനച്ചു കിനാവിന്റെ

പൊൻതൂവൽ കൊണ്ട് പന്തലിട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം

കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ

എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടയിട്ടു 

Leave a Comment