ഗാനം :പ്രേമമെന്നാലെന്താണു പെണ്ണേ
ചിത്രം : അമർ അക്ബർ അന്തോണി
രചന : നാദിർഷാ
ആലാപനം : പൃഥ്വീരാജ് സുകുമാരൻ,ഇന്ദ്രജിത്ത് സുകുമാരൻ ,ജയസൂര്യ
,കലാഭവൻ ഷാജോൺ
പ്രേമമെന്നാലെന്താണു പെണ്ണേ…
അത്.. കരളിനുള്ളിലെ തീയാണു കണ്ണേ..
പ്രേമമെന്നാലെന്താണു പെണ്ണേ…
അത് കരളിനുള്ളിലെ തീയാണു കണ്ണേ..
പ്രേമമെന്നാലെന്താണു പെണ്ണേ…
അത് കരളിനുള്ളിലെ തീയാണു കണ്ണേ..
കള്ള് കുടിച്ചാലും പോവൂല്ല അത്..
സാമി വലിച്ചാലും മാറൂല്ല
കള്ള് കുടിച്ചാലും പോവൂല്ല അത്..
സാമി വലിച്ചാലും മാറൂല്ല
ചങ്കു പറിച്ചെടുത്തു പെണ്ണുങ്ങടെ കയ്യിൽ കൊടുത്താലും
വെറും ചെമ്പരത്തി പൂ എന്ന് പറഞ്ഞിട്ട്
നീയൊക്കെ ദൂരെ എറിയില്ലേ.. സുന്ദരിപ്പെണ്ണേ
ആ ..ചെമ്പരത്തി …
ആ ..ചെമ്പരത്തി പൂവെടുത്ത് ചെവിയിൽ ചൂടും നാം
പിന്നീ നാട്ടിലെ ശശിയാകും.. ശശാങ്കനാകും
ആ ..ചെമ്പരത്തി പൂവെടുത്ത് ചെവിയിൽ ചൂടും നാം
പിന്നീ നാട്ടിലെ ശശിയാകും.. ശശാങ്കനാകും
പ്രേമമെന്നാലെന്താണു പെണ്ണേ…
അത് കരളിനുള്ളിലെ തീയാണു കണ്ണേ..
അത് കരളിനുള്ളിലെ തീയാണു കണ്ണേ..
ഷാരുഖാനെ പോലെ ഗ്ലാമർ ഉണ്ടായെന്നാൽ
ആദ്യം കാണുംന്നേരം പെണ്ണൊന്നു പ്രേമിക്കും
ഷാരുഖാന്റെ കൈയ്യിൽ കാശില്ലാണ്ടായെന്നാൽ
അംജദ് ഖാനോടൊപ്പം ഓടിപ്പോവും …
ഷാരുഖാനെ പോലെ ഗ്ലാമർ ഉണ്ടായെന്നാൽ
ആദ്യം കാണുംന്നേരം പെണ്ണൊന്നു പ്രേമിക്കും
ഷാരുഖാന്റെ കൈയ്യിൽ കാശില്ലാണ്ടായെന്നാൽ
അംജദ് ഖാനോടൊപ്പം ഓടിപ്പോവും …
കാശുണ്ടെന്നറിഞ്ഞാൽ കാമുകനാക്കും..
കാശില്ലെങ്കിൽ ഉടനെ ആങ്ങളയാക്കും…
കണ്ണ് കാണാ കിളവനാണെങ്കിൽ പോലും…..
പൊന്നു കണ്ടാ ചില പെണ്ണുങ്ങള് വീഴും
വേലീമേ തൂങ്ങി നിൽക്കും മുള്ളുമേല്
ഇല ചെന്ന് വീണെന്നാലും
ആ ഇല ചെന്ന് മുള്ളിന്റെ പേരില്
പീഡനക്കേസ് കൊടുക്കന്നതെന്തടി സുന്ദരിപ്പെണ്ണേ…..
അങ്ങനെ വേലിമേലെ ..
വേലിമേലിരുന്ന പാമ്പും കോടതികേറും
പിന്നെ ജാതകവും ജീവിതവും കോഞ്ഞാട്ടയാകും…
വേലിമേലിരുന്ന പാമ്പും കോടതികേറും
പിന്നെ ജാതകവും ജീവിതവും കോഞ്ഞാട്ടയാകും…
പ്രേമമെന്നാലെന്താണു പെണ്ണേ…
അത് കരളിനുള്ളിലെ തീയാണു കണ്ണേ..
ചിലചില തന്റേടി വായാടി പെണ്ണുങ്ങൾ
കലപില ചുമ്മാതെ വായിട്ടടിക്കും
ബുദ്ധിയുണ്ടെന്ന് പുറമേ നടിക്കും
കെണിയിൽ പോയ് വീണിട്ടു കാലിട്ടടിക്കും
ചിലചില തന്റേടി വായാടി പെണ്ണുങ്ങൾ
കലപില ചുമ്മാതെ വായിട്ടടിക്കും
ബുദ്ധിയുണ്ടെന്ന് പുറമേ നടിക്കും
കെണിയിൽ പോയ് വീണിട്ടു കാലിട്ടടിക്കും
കണ്ടില്ലേ ആണുങ്ങടെ കലികാലം..
പെണ്ണുങ്ങളും തെങ്ങുമ്മേ കേറണ കാലം..
കോടം കണ്ടാൽ എലിയെ പോലുള്ള പെണ്ണും…
കോപം കൊണ്ടാൽ പുലിയെ പോലങ്ങു ചാടും
പെണ്ണ് കെട്ടിക്കഴിഞ്ഞാൽ
ആണുങ്ങടെ കണ്ണ് കെട്ടിന്നറിയാം
എങ്കിലും ആന ഇടഞ്ഞിട്ടും കൊല്ലുന്നറിഞ്ഞിട്ടും
പാപ്പാന്റെ ജോലിക്ക് ആണുങ്ങൾ പോണില്ലേ ..പെണ്ണേ……
ചുമ്മാ മാങ്ങാത്തൊലി…
മാങ്ങാത്തൊലി കാര്യം ചൊല്ലി നേരവും പോയി
ഒരു തേങ്ങാക്കൊല പാട്ടിന്റൊപ്പം താളവും തുള്ളി
ചുമ്മാ മാങ്ങാത്തൊലി കാര്യം ചൊല്ലി നേരവും പോയി
ഒരു തേങ്ങാക്കൊല പാട്ടിന്റൊപ്പം താളവും തുള്ളി
പ്രേമമെന്നാലെന്താണു പെണ്ണേ…
അത് കരളിനുള്ളിലെ തീയാണു കണ്ണേ..