ഏഴാം കൂലിയിവൻ ezham kooliyivan malayalam lyrics

 ഗാനം :ഏഴാം കൂലിയിവൻ

ചിത്രം : പട്ടാഭിഷേകം

രചന : ബിച്ചു തിരുമല 

ആലാപനം : എം ജി ശ്രീകുമാർ 

ഏഴാം കൂലിയിവൻ നിനച്ചാൽ ജാക്‌പോട്ടിൻ ജാക്ക് 

ഈനാംപേച്ചികളെ പണം കൊണ്ടീയ്യം പൂശും 

കാറ്റാടിപ്പങ്കക്കീഴിൽ മൂക്കോളം ചാപ്പാടിൽ 

ചക്കാത്തിൽ ചക്കാട്ടി സമ്പാദിയ്ക്കും…

ഹേരി ഹേരി ഹല്ലേ..ഹേരി ഹേരി ഹല്ലേ 

ഇന്ന് നാടോടി നാളെത്തമ്പുരാൻ…

ഹേരി ഹേരി ഹല്ലേ..ഹേരി ഹേരി ഹല്ലേ

ഇന്ന് നാടോടി നാളെത്തമ്പുരാൻ….ഹഹഹഹ 

ഏഴാം കൂലിയിവൻ നിനച്ചാൽ ജാക്‌പോട്ടിൻ ജാക്ക്

ഈനാംപേച്ചികളെ പണം കൊണ്ടീയ്യം പൂശും

ആകാശ സ്‌ക്രീനിൻമേൽ സ്വീപ്പർതാരം സൂപ്പർ സ്‌റ്റാറാകുമ്പം 

ഞാഞ്ഞൂളും ചീവീടും ആനക്കൊണ്ടാ മ്യൂസിക് ഡാൻസാടുമ്പം 

പാമ്പിനു മേലൊരു കിടക്ക തീർക്കണ ഭഗവാനാണീ വിഷ്ണു 

കൊമ്പെട് കുഴലെട് ഷഹാന പാടണ ധനവാനാണീ വിഷ്ണു 

മുട്ടുന്നെങ്കിൽ മുട്ടിയ്ക്കോടാ….തട്ടുന്നെങ്കിൽ തട്ട്….

എട്ടുംപൊട്ടും കാണാത്തോരേ വെട്ടുന്നെങ്കിൽ വെട്ട്… 

ചുറ്റും കാണാൻ നോക്കേണം….കണ്ടാൽ നേടാൻ നോക്കേണം

രണ്ട് കണ്ണുണ്ടെന്നൂറ്റം കൊള്ളല്ലേ…..

ഹേരി ഹേരി ഹല്ലേ..ഹേരി ഹേരി ഹല്ലേ

ഹേരി ഹേരി ഹല്ലേ..ഹേരി ഹേരി ഹല്ലേ

രണ്ട് കണ്ണുണ്ടെന്നൂറ്റം കൊള്ളല്ലേ…..ഹെരി ഹെരി 

ഏഴാം കൂലിയിവൻ നിനച്ചാൽ ജാക്‌പോട്ടിൻ ജാക്ക്

ഈനാംപേച്ചികളെ പണം കൊണ്ടീയ്യം പൂശും

വീരപ്പൻമാരെല്ലാം കാടും മേടും തേടി പോകുമ്പം

നേതാക്കൻമാരെല്ലാം നാണം വിറ്റുണ്ണുന്നോരാകുമ്പം 

വീറോടുവൈരിയെ അടിച്ചു വീഴ്ത്തണ ബലവാനാണീ വിഷ്ണു 

തണ്ടൊടു തടിയൊടു നിവർന്നു നിൽക്കണ ഹിമാവാനാണീ വിഷ്ണു 

എന്നെക്കണ്ടാൽ കിണ്ണം കട്ടെന്നാരും ചൊല്ലത്തില്ലാ…

എണ്ണുന്നെങ്കിൽ എണ്ണിയ്ക്കോടാ പിന്നെ കിട്ടത്തില്ലാ…

സ്വന്തം കൂടേലപ്പാ….സോപാനം ചൊല്ലാമയ്യപ്പാ

കയ്യിൽ കായില്ലേൽ എല്ലാം പുല്ലപ്പാ….

ഹേരി ഹേരി ഹല്ലേ..ഹേരി ഹേരി ഹല്ലേ

കയ്യിൽ കായില്ലേൽ എല്ലാം പുല്ലപ്പാ…അയ്യപ്പാ……

ഏഴാം കൂലിയിവൻ നിനച്ചാൽ ജാക്‌പോട്ടിൻ ജാക്ക് 

ഈനാംപേച്ചികളെ പണം കൊണ്ടീയ്യം പൂശും 

കാറ്റാടിപ്പങ്കക്കീഴിൽ മൂക്കോളം ചാപ്പാടിൽ 

ചക്കാത്തിൽ ചെക്കാട്ടി സമ്പാദിയ്ക്കും…

മാനം വിറ്റും മാമാങ്കം…. ഊടും പാടും പോരാടും…

ഇന്ന് നാടോടി നാളെത്തമ്പുരാൻ…

ഹേരി ഹേരി ഹല്ലേ..ഹേരി ഹേരി ഹല്ലേ

ഇന്ന് നാടോടി നാളെത്തമ്പുരാൻ….ഹാ…ഹാ

ഹേരി ഹേരി ഹല്ലേ..ഹേരി ഹേരി ഹല്ലേ

ഇന്ന് നാടോടി നാളെത്തമ്പുരാൻ….ഹാ….

Leave a Comment

”
GO