കല്‍ക്കണ്ട മലയെ kalkkanda malaye malayalam lyrics

 ഗാനം :കല്‍ക്കണ്ട മലയെ

ചിത്രം : ചോക്ലേറ്റ്

രചന : വയലാർ ശരത്ചന്ദ്രവർമ്മ 

ആലാപനം :അഖില ആനന്ദ് ,ലിജി ഫ്രാൻസിസ് 

കല്‍ക്കണ്ട മലയെ ഒറ്റയ്ക്കു നുണയാന്‍

വന്നുണ്ടേ  കൊതിക്കുറുമ്പന്‍

തേനുള്ള മരത്തിന്‍ കൊമ്പത്തു കയറാന്‍

മോഹിച്ച പുളിയുറുമ്പന്‍

പഞ്ചാരക്കണ്ണുണ്ടേ കൊച്ചുനുണക്കുഴി ഒന്നുണ്ടേ

പഞ്ചാരക്കണ്ണുണ്ടേ കൊച്ചുനുണക്കുഴി ഒന്നുണ്ടേ

ചുണ്ടത്തോ മുല്ലച്ചെണ്ടുണ്ടേ.. ഹോ….

ഹ ഹഹ ഹഹഹാ

കല്‍ക്കണ്ട മലയെ ഒറ്റയ്ക്കു നുണയാന്‍

വന്നുണ്ടേ  കൊതിക്കുറുമ്പന്‍

തേനുള്ള മരത്തിന്‍ കൊമ്പത്തു കയറാന്‍

മോഹിച്ച പുളിയുറുമ്പന്‍

കാളിന്ദി തീരത്തങ്ങോടിനടന്നൊരു പെണ്ണിന്റെ

പണ്ടത്തെ മുറച്ചെറുക്കന്‍…

അന്നു ചേല എടുത്തു കടന്നൊരു വീരന്‍

ഹയ്യയ്യാ യിയാ യിയാ …ഹയ്യയ്യാ യിയാ യിയാ …

കാളിന്ദി തീരത്തങ്ങോടിനടന്നൊരു പെണ്ണിന്റെ

പണ്ടത്തെ മുറച്ചെറുക്കന്‍…

അന്നു ചേല എടുത്തു കടന്നൊരു വീരന്‍…….

വെണ്ണയും തേടിക്കൊണ്ടവിടെയുമിവിടേയും

ഉറിതല്ലിയുടച്ചൊരു കുസൃതിയിവന്‍

വെണ്ണയും തേടിക്കൊണ്ടവിടെയുമിവിടേയും

ഉറിതല്ലിയുടച്ചൊരു കുസൃതിയിവന്‍

നല്ലൊരോടക്കുഴള്‍ വിളിച്ചാരേയുമാരേയും

പതുക്കനേ മയക്കണ പഠിച്ച കള്ളന്‍..

കല്‍ക്കണ്ട മലയെ ഒറ്റയ്ക്കു നുണയാന്‍

വന്നുണ്ടേ  കൊതിക്കുറുമ്പന്‍

യ യ യ യാ 

തേനുള്ള മരത്തിന്‍ കൊമ്പത്തു കയറാന്‍

മോഹിച്ച പുളിയുറുമ്പന്‍………

പ്രേമക്കരിമ്പിന്റെ വില്ലുകുലയ്ക്കണ പാഠങ്ങള്‍

നന്നായിട്ടറിയുന്നവന്‍…

ചങ്കില്‍ ചക്കരയിട്ടു നിറച്ചൊരു മാരന്‍

ഹ പ്രേമക്കരിമ്പിന്റെ വില്ലുകുലയ്ക്കണ പാഠങ്ങള്‍

നന്നായിട്ടറിയുന്നവന്‍…

ചങ്കില്‍ ചക്കരയിട്ടു നിറച്ചൊരു മാരന്‍

പൂരത്തിനണയണ സുന്ദരിമണികളെ..

ഒളികണ്ണാലൊതുക്കണ മിടുമിടുക്കന്‍..

പൂരത്തിനണയണ സുന്ദരിമണികളെ..

ഒളികണ്ണാലൊതുക്കണ മിടുമിടുക്കന്‍..

വന്നു ചേലുള്ളോരീ മുറ്റമതാകെയുമാകെയും

പതിച്ചതങ്ങെടുക്കുമോ എളുപ്പം ചൊള്ളന്‍

കല്‍ക്കണ്ട മലയെ ഒറ്റയ്ക്കു നുണയാന്‍

വന്നുണ്ടേ  കൊതിക്കുറുമ്പന്‍

തേനുള്ള മരത്തിന്‍ കൊമ്പത്തു കയറാന്‍

മോഹിച്ച പുളിയുറുമ്പന്‍

യാ യാ യാ യാ 

പഞ്ചാരക്കണ്ണുണ്ടേ കൊച്ചുനുണക്കുഴി ഒന്നുണ്ടേ

പഞ്ചാരക്കണ്ണുണ്ടേ കൊച്ചുനുണക്കുഴി ഒന്നുണ്ടേ

ചുണ്ടത്തോ മുല്ലച്ചെണ്ടുണ്ടേ.. ഹോ….

ഹ ഹഹ ഹഹഹാ

Leave a Comment

”
GO