കരളേ നിൻ karale nin malayalam lyrics

ഗാനം : കരളേ നിൻ

ചിത്രം : ദേവദൂതൻ

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ്, പി  വി പ്രീത

ആ……………ആ…………………ആ……….ആ……………

ആ……………….ആ……………..ആ………….ആ…………..

കരളേ നിൻ കൈ പിടിച്ചാൽ, കടലോളം വെണ്ണിലാവ്

ഉൾക്കണ്ണിൻ കാഴ്ചയിൽ  നീ കുറുകുന്നൊരു വെൺ‌പിറാവ്…

മന്ത്രകോടി നെയ്തൊരുങ്ങി ,പള്ളിമേട പൂത്തൊരുങ്ങി,

കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി

എന്നുവരും നീ തിരികേ എന്നുവരും നീ 

എന്നുവരും നീ തിരികേ എന്നുവരും നീ 

കരളേ നിൻ കൈ പിടിച്ചാൽ, കടലോളം വെണ്ണിലാവ്

ഉൾക്കണ്ണിൻ കാഴ്ചയിൽ  നീ കുറുകുന്നൊരു വെൺ‌പിറാവ്…

എന്നുവരും നീ തിരികേ എന്നുവരും നീ 

എന്നുവരും നീ തിരികേ എന്നുവരും നീ 

എൻ‌റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്

വീണ്ടുമെന്നു നീ….. പോയ്‌വരും..

ഇനി വരും വസന്തരാവിൽ നിൻ‌റെ സ്നേഹജന്മമാകെ

സ്വന്തമാക്കുവാൻ ഞാൻ വരും…

ചിറകുണരാ പെൺപിറാവായ് ഞാ‍നിവിടെ കാത്തുനിൽക്കാം

മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം

ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം

അലീനാ………………അലീനാ…………………..

അലീനാ………………..അലീനാ………….

കരളേ നിൻ കൈ പിടിച്ചാൽ, കടലോളം വെണ്ണിലാവ്

ഉൾക്കണ്ണിൻ കാഴ്ചയിൽ  നീ കുറുകുന്നൊരു വെൺ‌പിറാവ്…

മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ

അരികിലിന്നു നീയില്ലയോ……

എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ

കദനപൂർണ്ണമെൻ വാക്കുകൾ………

നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ

നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം

പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം

അലീനാ…………………അലീനാ………………

അലീനാ…………………അലീനാ………

കരളേ നിൻ കൈ പിടിച്ചാൽ, കടലോളം വെണ്ണിലാവ്

ഉൾക്കണ്ണിൻ കാഴ്ചയിൽ  നീ കുറുകുന്നൊരു വെൺ‌പിറാവ്…

എന്നുവരും നീ തിരികേ എന്നുവരും നീ 

എന്നുവരും നീ തിരികേ എന്നുവരും നീ 

Leave a Comment

”
GO