എൻ ജീവനേ en jeevane malayalam lyrics

 

ഗാനം : എൻ ജീവനേ

ചിത്രം : ദേവദൂതൻ

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : എസ് ജാനകി 

എൻ ജീവനേ എങ്ങാണു നീ

ഇനിയെന്നു കാണും വീണ്ടും

എൻ ജീവനേ എങ്ങാണു നീ

ഇനിയെന്നു കാണും വീണ്ടും

വേഴാമ്പലായ് കേഴുന്നു ഞാൻ 

വേഴാമ്പലായ് കേഴുന്നു ഞാൻ 

പൊഴിയുന്നു മിഴിനീർപ്പൂക്കൾ

എൻ ജീവനേ…ഓ…………

എങ്ങാണു നീ…  ആ……..

തിരയറിയില്ല കരയറിയില്ല

അലകടലിന്റെ നൊമ്പരങ്ങൾ….

മഴയറിയില്ല വെയിലറിയില്ല

അലയുന്ന കാറ്റിൻ അലമുറകൾ….

വിരഹത്തിൻ കണ്ണീർക്കടലിൽ

താഴും മുൻപേ

കദനത്തിൻ കനലിൽ വീഴും മുൻപേ നീ

ഏകാന്തമെൻ നിമിഷങ്ങളിൽ

തഴുകാൻ വരില്ലേ വീണ്ടും 

എൻ ജീവനേ എങ്ങാണു നീ

ഇനിയെന്നു കാണും വീണ്ടും

മിഴി നിറയുന്നു മൊഴി ഇടറുന്നു

അറിയാതൊഴുകീ  വേദനകൾ

നിലയറിയാതെ ഇടമറിയാതെ

തേടുകയാണെൻ വ്യാമോഹം

ഒരു തീരാസ്വപ്നം മാത്രം തേങ്ങീ നെഞ്ചിൽ

ഒരു തീരാദാഹം മാത്രം വിങ്ങുന്നൂ

ഇനിയെന്നു നീ ഇതിലേ വരും

ഒരു സ്നേഹരാഗം പാടാൻ

ആഹാഹാ………………….  ആഹാഹാ…………… ആഹാഹാ……………

ആഹാഹാ………………….  

എൻ ജീവനേ എങ്ങാണു നീ  

ഇനിയെന്നു കാണും വീണ്ടും

വേഴാമ്പലായ് കേഴുന്നു ഞാൻ 

പൊഴിയുന്നു മിഴിനീർപ്പൂക്കൾ

എൻ ജീവനേ…ഏ…………

എങ്ങാണു നീ…  ആ……..

Leave a Comment

”
GO