കേളിനിലാവൊരു പാലാഴി kelinilaavoru paalaazhi malayalam lyrics

 ഗാനം : കേളിനിലാവൊരു പാലാഴി

ചിത്രം : ലൈഫ് ഈസ് ബ്യൂട്ടിഫുൾ 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : വിജയ് യേശുദാസ്,കോറസ്

ഉം………………

കേളിനിലാവൊരു പാലാഴി..

ഞാനതിലൊഴുകും വനമുരളി..

കേളിനിലാവൊരു പാലാഴി..

ഞാനതിലൊഴുകും വനമുരളി..

ഇന്ദുകലാംഗുലി തഴുകുമ്പോ..ൾ

തേങ്ങിയുണർന്നൊരു വനമുരളീ….

കേളിനിലാവൊരു പാലാഴി…

ഞാനതിലൊഴുകും വനമുരളി..

സെയ്‌സ സെയ്‌സ സെയ്‌ സെയ്‌

ഉം………………..

സെയ്‌സ സെയ്‌സ സെയ്‌ സെയ്‌

ഉം………………..

മൃണാളമാമൊരു മർമ്മരമിളകീ..

ഒഴുകും രജനീ നദിയലയിൽ..

നടനവിലാസ സുവാസിതരാവിൽ..

വിടരും പനിനീർപ്പൂവുകളിൽ..

പൊന്നലങ്കാരം സ്വയമണിയൂ…..

കവിതേ ,ഇനിയെൻ ,പദമണയൂ

കേളിനിലാവൊരു പാലാഴി..

ഞാനതിലൊഴുകും വനമുരളി..

നിതാന്തബന്ധുര ചന്ദനമുകിലേ..

വരളും മൊഴിയിൽ കുളിർ പകരൂ..

മതിമറന്നുയരുന്ന ദാഹവുമായെൻ

കരളും ,കനവും ,കാത്തുനിൽപ്പു 

നീയകലേ… ഞാനിന്നിവിടെ

തൊഴുകൈ മലരായ് മനമിവിടെ

കേളിനിലാവൊരു പാലാഴി

ഞാനതിലൊഴുകും വനമുരളി

കേളിനിലാവൊരു പാലാഴി

ഞാനതിലൊഴുകും വനമുരളി

ഇന്ദുകലാംഗുലി തഴുകുമ്പോൾ

തേങ്ങിയുണർന്നൊരു വനമുരളീ

ഉം………ഉം…ലലലല ല ല ലാ 

സെയ്‌സ സെയ്‌സ സെയ്‌ സെയ്‌

ഉം………………..

സെയ്‌സ സെയ്‌സ സെയ്‌ സെയ്‌

ഉം………………..

Leave a Comment

”
GO