ഓഹോഹോ ഋതുപല്ലവിയിൽ ohohohoho rithupallaviyil malayalam lyrics

 ഗാനം : ഓഹോഹോ ഋതുപല്ലവിയിൽ 

ചിത്രം : ലൈഫ് ഈസ് ബ്യൂട്ടിഫുൾ 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : എം ജി ശ്രീകുമാർ 

ഓഹോഹോ

ഓഹോഹോ

ഓഹോഹോ ഋതുപല്ലവിയിൽ 

പുതുചലനം യുഗസഞ്ചലനം

ഓഹോഹോ യുവഹൃദയങ്ങൾ 

തുടിയുണരും പദതാളലയം

ആ‍ഹാ പഴകിയ മൂല്യങ്ങൾ വലിച്ചെറിയാൻ, 

നവഗുരുകുലമിനി പുലരാൻ 

ഓഹോഹോ ഋതുപല്ലവിയിൽ 

പുതുചലനം യുഗസഞ്ചലനം

ഓഹോഹോ യുവഹൃദയങ്ങൾ 

തുടിയുണരും പദതാളലയം

തൂലികത്തുമ്പത്തൊരായിരമായിര-

മനവദ്യഭാവന തപസ്സിരിപ്പൂ

ഇന്നോളം കാണാത്ത സൂര്യമരാളങ്ങ-

ളുദയ സരോവരമണയുന്നൂ…

പവിഴത്താമര തളിരിലത്താളിൽ

വാസന സന്ദേശമെഴുതാൻ

പാൽക്കടലോരത്തെ മാമണൽത്തീരത്ത്

അക്ഷരച്ചിന്തുകളെഴുതാൻ..

ഓഹോഹോഹോ …ഹോഹോ ഹോഹോ 

ഓഹോഹോഹോ …ഹോഹോ ഹോഹോ

ഓഹോഹോഹോ …ഹോഹോ ഹോഹോ  ഹോ 

ഓഹോഹോ ഋതുപല്ലവിയിൽ 

പുതുചലനം യുഗസഞ്ചലനം

ഓഹോഹോ യുവഹൃദയങ്ങൾ 

തുടിയുണരും പദതാളലയം

കണ്മണിത്താരകൾ കൈകോർത്തുദിക്കുന്ന

നീലാകാശക്കളിയരങ്ങ് 

ജീവിതമിവിടെയൊരുത്സവ ലഹരിയിൽ

ഉണരും സൗഹൃദസംഗമങ്ങൾ

പുസ്തകത്താളുകളന്ധത പകരും

നിരർത്ഥശൂന്യതയല്ല

തനിക്കു താനേ തുണയായ് വളരാൻ

കരുത്തു നൽകും മൂല്യം

ഓഹോഹോഹോ …ഹോഹോ ഹോഹോ 

ഓഹോഹോഹോ …ഹോഹോ ഹോഹോ

ഓഹോഹോഹോ …ഹോഹോ ഹോഹോ  ഹോ 

ഓഹോഹോഹോഹോ  ഋതുപല്ലവിയിൽ 

പുതുചലനം യുഗസഞ്ചലനം

ഓഹോഹോഹോഹോ  യുവഹൃദയങ്ങൾ 

തുടിയുണരും പദതാളലയം

ആ‍ഹാ പഴകിയ മൂല്യങ്ങൾ വലിച്ചെറിയാൻ, 

നവഗുരുകുലമിനി പുലരാൻ 

 

ഓഹോഹോ ഋതുപല്ലവിയിൽ 

പുതുചലനം യുഗസഞ്ചലനം

ഓഹോഹോ യുവഹൃദയങ്ങൾ 

തുടിയുണരും പദതാളലയം

Leave a Comment

”
GO