കിളിപ്പെണ്ണേ kilipenne malayalam lyrics

 

ഗാനം :കിളിപ്പെണ്ണേ

ചിത്രം : ദോസ്ത് 

രചന : എസ് രമേശൻ നായർ

ആലാപനം : കെ ജെ യേശുദാസ്, കെ  എസ് ചിത്ര

കിളിപ്പെണ്ണേ, നിലാവിന്‍ കൂടാരം ,കണ്ടില്ലേ

വിളിച്ചാല്‍ പോരില്ലേ, തുളുമ്പും പ്രായമല്ലേ

ചിലമ്പിന്‍ താളമില്ലേ ,ചിരിക്കാന്‍ നേരമില്ലേ

ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ

കിളിപ്പെണ്ണേ, നിലാവിന്‍ കൂടാരം, കണ്ടില്ലേ

കിനാവിന്‍ താമ്പാളം തന്നില്ലേ

ഓ…… ഓ…….. ഓ……… 

തിരിമുറിയാതെ പെയ്തൊരു സ്നേഹം

പുലരി പുഴകളില്‍ സംഗീതമായി

പവിഴ തിരകളില്‍ സല്ലാപമായി

തിരിമുറിയാതെ പെയ്തൊരു സ്നേഹം

പുലരി പുഴകളില്‍ സംഗീതമായി

പവിഴ തിരകളില്‍ സല്ലാപമായി

മിഴിച്ചന്തം ധിം ധിം മൊഴിച്ചന്തം ധിം ധിം

ചിരിച്ചന്തം ധിം ധിം പൂമഴയ്ക്ക്

ഇനി നീരാട്ട് താരാട്ട് ഓമന ചോറൂണ്

ഈ രാവിന്‍ പൂന്തൊട്ടിൽ  ഈറന്‍കാറ്റില്‍ താനേയാടുന്നു 

കിളിപ്പെണ്ണേ ,കിളിപ്പെണ്ണേ

നിലാവിന്‍ കൂടാരം തന്നില്ലേ ,തന്നില്ലേ

കിനാവിന്‍ താമ്പാളം കണ്ടില്ലേ കണ്ടില്ലേ

ഓ……… ഓ……….. ഓ……….

വഴിയറിയാതെ വന്ന വസന്തം

കളഭ കുയിലിന് താലിപ്പൂ നല്‍കി

കനകത്തിടമ്പിന് കണ്ണാടി നല്‍കി 

വഴിയറിയാതെ വന്ന വസന്തം

കളഭ കുയിലിന് താലിപ്പൂ നല്‍കി

കനകത്തിടമ്പിന് കണ്ണാടി നല്‍കി 

വളക്കൈകള്‍ ധിം ധിം മണിപ്പന്തല്‍ ധിം ധിം

തകില്‍ താളം ധിം ധിം താമരയ്ക്ക്

ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍

ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തും  വാരി തൂവുന്നു

കിളിപ്പെണ്ണേ, നിലാവിന്‍ കൂടാരം ,കണ്ടില്ലേ

വിളിച്ചാല്‍ പോരില്ലേ, തുളുമ്പും പ്രായമല്ലേ

ചിലമ്പിന്‍ താളമില്ലേ ,ചിരിക്കാന്‍ നേരമില്ലേ

ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ

Leave a Comment

”
GO