കോടമഞ്ഞിൻ kodamanjin malayalam lyrics

 

ഗാനം : കോടമഞ്ഞിൻ 

ചിത്രം : കൊച്ചു കൊച്ചു സന്തോഷങ്ങൾ 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ്,കെ എസ് ചിത്ര

നനനന….നനനന 

കോടമഞ്ഞിൻ ഓഹോ ….താഴ്വരയിൽ ഓഹോ…

രാക്കടമ്പ് പൂക്കുമ്പോൾ താനന്ന നാനന്ന 

പൊന്നണിഞ്ഞ് ഓഹോ പൊട്ടുതൊട്ട് ഓഹോ

രാത്രി മുല്ല പൂക്കുമ്പോൾ താനന്ന നാനന്ന

പ്രണയനിലാ…………. കിളിവാ……..തിൽ

പ്രണയനിലാ കിളിവാതിൽ

പാതിതുറന്നതാരാണ്

ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണോ

കോടമഞ്ഞിൻ ഓഹോ ….താഴ്വരയിൽ ഓഹോ…

രാക്കടമ്പ് പൂക്കുമ്പോൾ താനന്ന നാനന്ന 

പൊന്നണിഞ്ഞ് ഓഹോ പൊട്ടുതൊട്ട് ഓഹോ

രാത്രി മുല്ല പൂക്കുമ്പോൾ താനന്ന നാനന്ന

ആദ്യസമാഗമമായ് യാമിനി വ്രീളാവതിയായി

തെന്നൽ തഴുകുമ്പോൾ തളരും താമരമലരായ് നീ……..

തുടുതുടെ തുടുക്കും പൂ…ങ്കവിൾ മദനൻറെ മലർക്കുടമായ്…

അതുവരെ നനയാ കുളിർമഴയിൽ നാമന്നു നനഞ്ഞുലഞ്ഞു…

പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്

ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണോ…..

കോടമഞ്ഞിൻ ഓഹോ ….താഴ്വരയിൽ ഓഹോ…

രാക്കടമ്പ് പൂക്കുമ്പോൾ താനന്ന നാനന്ന 

മഞ്ഞണിഞ്ഞ് ഓഹോ പൊട്ടുതൊട്ട് ഓഹോ

രാത്രി മുല്ല പൂക്കുമ്പോൾ താനന്ന നാനന്ന

പ്രണയനിലാ…………. കിളിവാ……..തിൽ

പ്രണയനിലാ കിളിവാതിൽ

പാതിതുറന്നതാരാണ്

ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്…

കോടമഞ്ഞിൻ ഓഹോ ….താഴ്വരയിൽ ഓഹോ…

രാക്കടമ്പ് പൂക്കുമ്പോൾ താനന്ന നാനന്ന 

പൊന്നണിഞ്ഞ് ഓഹോ പൊട്ടുതൊട്ട് ഓഹോ

രാത്രി മുല്ല പൂക്കുമ്പോൾ താനന്ന നാനന്ന

സ്നേഹജലാശയത്തിൽ ഇനി നാം ഇണയരയന്നങ്ങൾ

രാഗസരോവരത്തിൽ ഒഴുകും വർണമരാളങ്ങൾ

ചുംബന ലഹരിയിൽ നിൻ മനം ചന്ദനമണിവേണു

വെറുതെ പിണങ്ങും വേളയിൽ പരിഭവ മഴമേഘം 

പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്

ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്…

കോടമഞ്ഞിൻ ഓഹോ ….താഴ്വരയിൽ ഓഹോ…

രാക്കടമ്പ് പൂക്കുമ്പോൾ താനന്ന നാനന്ന 

പൊന്നണിഞ്ഞ് ഓഹോ പൊട്ടുതൊട്ട് ഓഹോ

രാത്രി മുല്ല പൂക്കുമ്പോൾ താനന്ന നാനന്ന

പ്രണയനിലാ…………. കിളിവാ……..തിൽ

പ്രണയനിലാ കിളിവാതിൽ

പാതിതുറന്നതാരാണ്

ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണോ

കോടമഞ്ഞിൻ ഓഹോ ….താഴ്വരയിൽ ഓഹോ…

രാക്കടമ്പ് പൂക്കുമ്പോൾ താനന്ന നാനന്ന 

പൊന്നണിഞ്ഞ് ഓഹോ പൊട്ടുതൊട്ട് ഓഹോ

രാത്രി മുല്ല പൂക്കുമ്പോൾ താനന്ന നാനന്ന

Leave a Comment

”
GO