ഗാനം : കുടമുല്ല കമ്മലണിഞ്ഞാൽ
ചിത്രം : ഈ പറക്കും തളിക
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ്
ആ………………………………………………
കുടമുല്ല കമ്മലണിഞ്ഞാൽ
കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ
കൈതപ്പൂവിതളേ നിന്നെ ,
കണികാണാൻ എന്തുരസം എന്നും
കണികാണാൻ എന്തു രസം
കുടമുല്ല കമ്മലണിഞ്ഞാൽ
കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ
കൈതപ്പൂവിതളേ നിന്നെ ,
കണികാണാൻ എന്തുരസം എന്നും
കണികാണാൻ എന്തു രസം
കച്ചമണി ചിലമ്പുചാർത്തി
കൊച്ചിളമാൻ കണ്ണിളക്കി
കാവിൽ കണിയുത്സവത്തിനു കൺമണി നീ
വന്നു നിൽക്കേ
കച്ചമണി ചിലമ്പുചാർത്തി
കൊച്ചിളമാൻ കണ്ണിളക്കി
കാവിൽ കണിയുത്സവത്തിനു കൺമണി നീ
വന്നു നിൽക്കേ
എത്രയെത്ര കണ്ടാലും മതിവരില്ല നിൻ രൂപം
എത്രയെത്ര കേട്ടാലും മതിവരില്ല നിൻ നാദം
കുടമുല്ല കമ്മലണിഞ്ഞാൽ
കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ
കൈതപ്പൂവിതളേ നിന്നെ
കണികാണാൻ എന്തുരസം എന്നും
കണികാണാൻ എന്തു രസം
മാരിമുകിൽ ചേലയോടെ
മഞ്ഞു നിലാപീലിയോടെ
വെണ്ണക്കൽ മണ്ഡപത്തിലെ നർത്തകിയായ്
നീ വിളങ്ങി
മാരിമുകിൽ ചേലയോടെ
മഞ്ഞു നിലാപീലിയോടെ
വെണ്ണക്കൽ മണ്ഡപത്തിലെ നർത്തകിയായ്
നീ വിളങ്ങി
ഏതു ജന്മബന്ധത്തിൻ
ഇതൾ വിരിഞ്ഞു നിൻ നെഞ്ചിൽ
ഏതു സ്വർണ്ണദീപത്തിൻ
തിരിതെളിഞ്ഞു നിൻ ഉള്ളിൽ
കുടമുല്ല കമ്മലണിഞ്ഞാൽ
കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ
കൈതപ്പൂവിതളേ നിന്നെ
കണികാണാൻ എന്തുരസം എന്നും
കണികാണാൻ എന്തു രസം
കുടമുല്ല കമ്മലണിഞ്ഞാൽ
കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ
കൈതപ്പൂവിതളേ നിന്നെ
കണികാണാൻ എന്തുരസം എന്നും
കണികാണാൻ എന്തു രസം
ഉം………..ഉം ………….ഉം…………..ഉം……………..