കുഞ്ഞേ നിനക്കുവേണ്ടി kunje ninakku vendi malayalam lyrics

 ഗാനം : കുഞ്ഞേ നിനക്കുവേണ്ടി 

ചിത്രം : കാഴ്ച 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ് 

കുഞ്ഞേ നിനക്കുവേണ്ടി 

എങ്ങോ കാത്തുനിൽപ്പൂ

കുഞ്ഞേ നിനക്കുവേണ്ടി 

എങ്ങോ കാത്തുനിൽപ്പൂ

ഉരുകുന്ന സ്‌നേഹമോടെ

മിഴിതോർന്ന മോഹം പോലെ

നീയെന്നു വരുമെന്നോർത്തുകൊണ്ടേ

ദൂരെ ദൂരെയൊരമ്മ

കുഞ്ഞേ നിനക്കുവേണ്ടി 

എങ്ങോ കാത്തുനിൽപ്പൂ

യാത്രയാക്കാൻ നിന്റെ കൂടെ 

പിൻ‌നിലാവായ് ഞാ…ൻ വരും

പിൻ‌‌നിലാവായ് ഞാ…ൻ വരും 

നിന്റെ വഴിയിൽ പൂവിരിക്കാൻ

തെന്നൽ‌പോലെ ഞാ…ൻ വരും 

തെന്നൽപോലെ ഞാ…ൻ വരും

ഇനി നീ…..യൊരിക്കൽ തിരികെ വരാനായ് 

നോമ്പുനോൽ‌ക്കുന്നു ഞാ..ൻ

എന്നുണ്ണീ പൊന്നുണ്ണീ‍ ഇനി പോ……….യ്‌വരൂ……

കുഞ്ഞേ നിനക്കുവേണ്ടി 

എങ്ങോ കാത്തുനിൽപ്പൂ

പോയ്‌വരൂ നീ 

പോയ്‌വരൂ നീ 

തിരികെയെത്താൻ പോ..യ്‌‌വരൂ

തിരികെയെത്താൻ പോ….യ്‌വരൂ 

ലോകമെല്ലാം കീഴടങ്ങും

സ്‌നേഹമായ് നീ.. പോ….യ്‌വരൂ 

സ്‌നേഹമായ് നീ പോ….യ്‌വരൂ

ഇനിയീ… മനസിൻ ഇടനാഴികളിൽ 

മാഞ്ഞുപോവില്ല നീ

എന്നുണ്ണീ പൊന്നുണ്ണീ ഇനി പോ……….യ്‌വരൂ………

കുഞ്ഞേ നിനക്കുവേണ്ടി 

എങ്ങോ കാത്തുനിൽപ്പൂ

ഉരുകുന്ന സ്‌നേഹമോടെ

മിഴിതോർന്ന മോഹം പോലെ

നീയെന്നു വരുമെന്നോർത്തുകൊണ്ടേ

ദൂരെ ദൂരെയൊരമ്മ

കുഞ്ഞേ നിനക്കുവേണ്ടി 

എങ്ങോ കാത്തുനിൽപ്പൂ

കുഞ്ഞേ നിനക്കുവേണ്ടി 

എങ്ങോ കാത്തുനിൽപ്പൂ

Leave a Comment

”
GO