മാരിവിൽ പൂങ്കുയിലേ maarivil poonkuyile malayalam lyrics

 

ഗാനം :മാരിവിൽ പൂങ്കുയിലേ

ചിത്രം : ഹിറ്റ്ലർ

രചന :ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : അരുന്ധതി 

കുക്കൂ……..കുക്കൂ……

മാരിവിൽ പൂങ്കുയിലേ………..ഉം………..

മണിവാൽ പൂങ്കുയിലേ….ഉം………

മനം നൊന്തു പാടുമീ മലർക്കിളിചുണ്ടിലേ…………

പരിഭവം കേൾക്കാതെ…… പറന്നേ പോകയോ

ആരും കാണാക്കന്നിക്കൊമ്പത്താടാൻ വായോ

തമ്മിൽ കൊഞ്ചിപ്പാടാൻ വായോ ഇതു വഴിയേ….ഉം………..

മാരിവിൽ പൂങ്കുയിലേ………..ഉം………..

മണിവാൽ പൂങ്കുയിലേ….ഉം………

കറുകപ്പൂപ്പാടത്തെ കാറ്റിൻ തണുതണലിൽ 

ഒരു പൂവാലിപ്പയ്യോ ഇണയെത്തിരയുന്നു

ഇളമാവിൻ കൊമ്പത്തെ കൂട്ടിൽ കുനു കൂട്ടിൽ

ഇരു കുറുവാലൻ കിളികൾ തമ്മിൽ കുറുകുന്നൂ…

ഇടനെഞ്ചിൽക്കതിരാടും കൊതിയോടെ

ഇനിയും നിന്നരികിൽ ഞാൻ നിൽക്കുമ്പോൾ

അകന്നേ പോകയോ 

ആരും മുത്താ മുത്തം നൽകി പുൽകാൻ വായോ 

മാറിൽചേർക്കാൻ നീയും വായോ…ഇത് വഴിയേ..ഉം……….

മാരിവിൽ പൂങ്കുയിലേ………..ഉം………..

മണിവാൽ പൂങ്കുയിലേ….ഉം………

ഹൊയ്‌യാരോ….ഹൊയ്യാരൊയ്യാ 

ഹൊയ്‌യാരോ….ഹൊയ്യാരൊയ്യാ 

ഹൊയ്‌യാരോ….ഹൊയ്യാരൊയ്യാ 

ഹൊയ്യാരൊയ്യാരൊ…..

തുള്ളുമൊരു കാൽത്തള കെട്ടി തനിയേ മൂളി

തേനരുവി തെന്നിപ്പായും കടലിൽ ചേരാൻ

ദൂരെയൊരു തോണിപ്പാട്ടിൻ കുളിരായാരോ

നോവുമൊരു നാടൻ പെണ്ണിൻ മിഴിനീർ മായ്ക്കും

ഉള്ളിലൊരു വേനൽ തീ നാളം…………..

പൊള്ളിവരുമെന്നെ കാണാതെ……………

മറഞ്ഞേ പോകയോ…

പീലിക്കോമ്പത്തൂഞ്ഞാലാടാൻ നീയും വായോ 

നീലത്തുമ്പി നീയും വായോ…ഇത് വഴിയേ….ഉം……….

മാരിവിൽ പൂങ്കുയിലേ………..ഉം………..

മണിവാൽ പൂങ്കുയിലേ….ഉം………

മനം നൊന്തു പാടുമീ മലർക്കിളിചുണ്ടിലേ…………

പരിഭവം കേൾക്കാതെ…… പറന്നേ പോകയോ

Leave a Comment

”
GO