ഗാനം : മന്മഥനല്ലേ
ചിത്രം : ഇൻസ്‌പെക്ടർ ഗരുഡ്
രചന : വയലാർ ശരത്ചന്ദ്രവർമ്മ
ആലാപനം : വിനീത് ശ്രീനിവാസൻ,റിമി ടോമി
മന്മഥനല്ലേ നിന്റെ മന്മഥനല്ലേ
മന്മഥനല്ലേ നിന്റെ മന്മഥനല്ലേ
വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ
മധുവിധുവിലെ നിശാ മാദകനിശാ
വിവശതയുടെ നിശാ നിശാ
രതിയൊരു മദരസം
മന്മഥനല്ലേ നിന്റെ മന്മഥനല്ലേ
വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ
ഇളഞൊറിയിൽ കളമെഴുതും
നഖമുന ഞാനേ……………
തളിരുകളിൽ കുളിരണിയും
വനലത ഞാനേ…………
ഇളഞൊറിയിൽ കളമെഴുതും
നഖമുന ഞാനേ……………
ഉം തളിരുകളിൽ കുളിരണിയും
വനലത ഞാനേ…………
താളം തുള്ളും അല്ലിക്കുടങ്ങളെ അമ്മാനമാടുന്ന കാറ്റേ
താളം തുള്ളും അല്ലിക്കുടങ്ങളെ അമ്മാനമാടുന്ന കാറ്റേ
നീയെൻ നെഞ്ചം കിള്ളി മെല്ലെ
മന്മഥനല്ലേ നിന്റെ മന്മഥനല്ലേ
വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ
അരുവിയിവൾ സ്വരമണിയും വല്ലകിയല്ലേ……………
ഹാ അരമണികൾ സ്വയമുണരാൻ വിരലുകളില്ലേ
അരുവിയിവൾ സ്വരമണിയും വല്ലകിയല്ലേ……………
അരമണികൾ സ്വയമുണരാൻ വിരലുകളില്ലേ
കള്ളത്തെന്നൽ ഒട്ടുന്ന പോലൊന്ന്
മുത്തിത്തലോടുവാൻ മോഹം………
കള്ളത്തെന്നൽ ഒട്ടുന്ന പോലൊന്ന്
മുത്തിത്തലോടുവാൻ മോഹം……….
കൈയ്യിൽ മെയ്യിൽ ഈറൻ മാല്യം……… ഉമ്മ..
മന്മഥനല്ലേ നിന്റെ മന്മഥനല്ലേ
വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ
മധുവിധുവിലെ നിശാ മാദകനിശാ
വിവശതയുടെ നിശാ നിശാ
രതിയൊരു മദരസം
മന്മഥനല്ലേ നിന്റെ മന്മഥനല്ലേ
വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ