കാന്താരിപ്പെണ്ണേ kaanthaari penne malayalam lyrics



 

ഗാനം : കാന്താരിപ്പെണ്ണേ

ചിത്രം : ഇൻസ്‌പെക്ടർ ഗരുഡ്

രചന : സന്തോഷ് വർമ്മ 

ആലാപനം : അഫ്സൽ 

കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ

കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ

കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ

കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ

ഒരു ലാത്തിത്തുമ്പിൽ നിന്നെയൊതുക്കും മാരൻ

ഇനി ഇട്ടാവട്ട കൂട്ടിലടയ്ക്കും വീരൻ…………….

കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ

കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ

നീ നാവെടുത്താൽ  ഞാൻ വാളെടുക്കും

നിന്റെ തലക്കനം പറ പറക്കും…..

ഞാൻ കാക്കിയിട്ടാൽ നീ തൊഴുതു നിൽക്കും

മുന്നിൽ അടിമുടി വിറച്ചു നിൽക്കും….



ചേലുള്ള ചുണ്ടും നുണക്കുഴിക്കവിളും

ചേലുള്ള ചുണ്ടും നുണക്കുഴിക്കവിളും

മുത്തമിട്ടു മുത്തമിട്ടു കടിച്ചെടുക്കും

കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ

കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ

കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ

കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ

ഞാൻ കളം വരച്ചാൽ നീ അതിലൊതുങ്ങും

നിന്റെ കുറുമ്പിന്റെ കൂമ്പൊടിക്കും…..

ഞാൻ മനസ്സു വെച്ചാൽ എന്തും നടക്കുമെടീ

ഇനി നീ എനിക്കടിമയെടീ

പൂവന്റെ മുൻപിൽ പിട വന്നു വിളഞ്ഞാൽ

പൂവന്റെ മുൻപിൽ പിട വന്നു വിളഞ്ഞാൽ

മുട്ടയിട്ട് മുട്ടയിട്ട് അടയിരിക്കും

കാന്താരി കാന്താരി കാന്താരിപ്പെണ്ണേ 

കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ

കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ

കാന്തന്റെ നെഞ്ചിൽ കത്തിക്കേറാതെ



Leave a Reply

Your email address will not be published. Required fields are marked *