മാര്‍ഗ്ഗഴിയേ മല്ലികയേ margazhiye mallikaye malayalam lyrics

 ഗാനം :മാര്‍ഗ്ഗഴിയേ മല്ലികയേ

ചിത്രം : മേഘം 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : എം ജി ശ്രീകുമാർ , കെ എസ് ചിത്ര 

കോടിജന്മങ്ങളായ് നിന്നെ കാത്തു നില്‍ക്കുന്നു ഞാ….ന്‍

എന്റെ രാധേ നീ വരൂ, താനേ പൂക്കും വനമലരാ…..യ് 

കോടിജന്മങ്ങളായ് നിന്നെ കാത്തു നില്‍ക്കുന്നു ഞാന്‍

മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ

മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ

മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍

വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍

മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍

വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍

കോലമയില്‍ പോലെ ഞാന്‍ പറന്നു വരാം മാരനേ

ഇനിക്കും മുത്തമിഴിൻ  മുത്തു പോല്‍ വെളുത്തവനേ

കോലമയില്‍ പോലെ ഞാന്‍ പറന്നു വരാം മാരനേ

ഇനിക്കും മുത്തമിഴിൻ  മുത്തു പോല്‍ വെളുത്തവനേ

കണ്ണകിയോ നീയല്ലേ 

കോവലനോ ഞാനല്ലേ

കണ്ണകിയോ നീയല്ലേ കോവലനോ ഞാനല്ലേ

ചോളം കൊയ്യും കാലം വന്നാല്‍

മാട്ടുപൊങ്കല്‍ മാസം പോയാല്‍

കൂത്തുകുമ്മി നാഗസ്വരം നമുക്കൊരാനന്ദ കല്യാണം

മാമനായ് മാരനായ്  വന്നിതാ എന്റെ മച്ചാന്‍

വില്ലുവച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍

മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍

വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍

ഏതു തമ്പ്രാന്‍ വന്നാലും വലയില്‍ വീഴും മാനല്ല

മഴവില്‍ ചാന്തു തൊട്ടൊരെന്റെ സ്വന്തം മണമകള്‍‌

ഏതു തമ്പ്രാന്‍ വന്നാലും വലയില്‍ വീഴും മാനല്ല

മഴവില്‍ ചാന്തു തൊട്ടൊരെന്റെ സ്വന്തം മണമകള്‍‌

രംഗനാഥന്‍ കോയിലിലേ……………………..

തങ്കമൊക്കും സ്വാമിയല്ലേ   

രംഗനാഥന്‍ കോയിലിലെ തങ്കമൊക്കും സ്വാമിയല്ലേ   

വൃന്ദാവനക്കണ്ണാ നീയെന്‍  നന്ദാവനത്തേരില്‍ വായോ

കൂത്തുകുമ്മി നാഗസ്വരം നമുക്കൊരാനന്ദക്കല്യാണം

മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍

വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍

മാര്‍ഗ്ഗഴിയേ………………………….

മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ

മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍

വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍

മാമനായ് മാരനായ് വന്നിതാ എന്റെ മച്ചാന്‍

വില്ലുവച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍  

 നാൻ ഷൺമുഖം 

Leave a Comment

”
GO