ഓഹോ പെണ്ണെ oho penne malayalam lyrics

 

ഗാനം : ഓഹോ പെണ്ണെ 

ചിത്രം : സക്കറിയയുടെ ഗർഭിണികൾ  

രചന :അനീഷ് അൻവർ

ആലാപനം :ആലാപ് രാജു ,മണികണ്ഠൻ 

ഓഹോ പെണ്ണെ, കൊഞ്ചികൊഞ്ചി

മഴവിൽ അഴകായ്, ഒരായിരം കനവിൽ

ഓഹോ പെണ്ണേ ,ഓമൽ പെണ്ണേ

മഞ്ഞിൻ തണുവായ് 

അനുരാഗമീ മഴയായ് 

ഹേയ് ഹേയ് പെണ്ണേ……..

കരിമിഴിയിൻ അഴകിൽ കൊലുസ്സിൻ കിലുക്കം നീ……

ഓ.. ഏയ്…………….‌ എന്നഴകെ

കുറുമൊഴിയിൽ കുറുകാൻ മധുരക്കരിമ്പായ് നീ

മിഴികൾ ചിന്നി ചിന്നി  തുറന്ന്

നെഞ്ചിൽ മെല്ലെമെല്ലെ തൊട്ട്

കാതിൽ ചൊല്ലി ചൊല്ലി ഇഷ്ട്ടം ഇഷ്ട്ടം…………

തെന്നൽ പാറിപാറി പറന്ന്

തിരയിൽ ഒഴുകി ഒഴുകി അലിഞ്ഞ്

ഒന്നായി പാടിപ്പാടി പ്രണയം, പ്രണയം…………..

ഓഹോ പെണ്ണെ, കൊഞ്ചികൊഞ്ചി

മഴവിൽ അഴകായ്, ഒരായിരം കനവിൽ

ഓ പെണ്ണേ ,ഓമൽ പെണ്ണേ

മഞ്ഞിൻ തണുവായ് 

അനുരാഗമീ മഴയായ് 

ഓ യെ നെഞ്ചിനുള്ളിൽ മധുരം, മധുരം

തട്ടമിട്ടൊരഴകായ്  അഴകായ് 

വാനമ്പാടി മൂളും ഇശലായ് നീ

പ്രണയം കരിമഷിയിൻ കണ്ണിൽ കണ്ണിൽ

കുപ്പിവള കൈയ്യാൽ കൈയ്യാൽ

മുത്തുമണി പൊഴിയും ഗാനം, നീ

തൂവും അനുരാഗം അനുരാഗം

നിലാമാലരായി നീയും

ഓഹോഹോ നീ……………പ്രണയാർദ്രം  

അതിലലിയാനായ് ഞാനും വന്നോട്ടെ

മിഴികൾ ചിന്നി ചിന്നി  തുറന്ന്

നെഞ്ചിൽ മെല്ലെമെല്ലെ തൊട്ട്

കാതിൽ ചൊല്ലി ചൊല്ലി ഇഷ്ട്ടം ഇഷ്ട്ടം…………

തെന്നൽ പാറിപാറി പറന്ന്

തിരയിൽ ഒഴുകി ഒഴുകി അലിഞ്ഞ്

ഒന്നായി പാടിപ്പാടി പ്രണയം, പ്രണയം…………..

Leave a Comment

”
GO