പമ്പര പാപപ pampara papapa malayalam lyrics ഗാനം :പമ്പര പാപപ

ചിത്രം : ആമേൻ 

രചന : കാവാലം നാരായണപ്പണിക്കർ

ആലാപനം : സോപാനം അനിൽ, സോപാനം സതീഷ്‌,രമ്യ നമ്പീശൻ,നിതിൻ 

                      രാജ് 

പപപപ്പാപ പാപ്പാപ പാപ്പാപ പാപ്പാപപ്പപാപ  പാപപ്പാപ

രാപ്പാപ പാപപ്പാപ പാപ്പാപ പാപ്പാപ പാപ്പാപപ്പ പാപപ്പാപ

പമ്പരപാപപപ്പാപപാപ്പാപ പമ്പരപ്പപ്പാ പാപ്പാപ പാപ്പാപ

പമ്പര പാപപപ്പാപപാപ്പാപ  പമ്പരപപ്പാപപാപ്പാപ പാപ്പാപ

പമ്പരപാപപപ്പാപപാപ്പാപ പമ്പരപ്പപ്പാ പാപ്പാപ പാപ്പാപ

പമ്പര പാപപപ്പാപപാപ്പാപ  പമ്പരപപ്പാപപാപ്പാപ പാപ്പാപ

അമ്പമ്പട മക്കള തമ്മാരേ

എന്തൊരു തൊന്തരവാടാ പോകിനെടാ

തുമ്പില്ലാകളി കളികണ്ടെടാ

വല്ലാത്തൊരു കുന്ത്രാണ്ടമാടാ ഇത്‌

ജയിക്കാനും തോൽക്കാനും ഞങ്ങളില്ലേ

ഞങ്ങൾക്കയ്യെ വയ്യായേ..

കാലം മാറി കോലോം മാറിയൊരക്കര

കൊക്കരവെയ്ക്കുന്നെ കൊക്കരകൊക്കക്കോ

രപ്പപ്പാ പാപപപ്പാപ പാപ്പാപ

രപ്പപ്പാ പാപ്പാപ പാപ്പാപ

തോറ്റവർക്ക് വാശിവന്നേ

പമ്പരപ്പപ്പാ പാപപപ്പാപ പാപ്പാപ

മൂക്കിനറ്റം ചോന്നതെന്തേ

പമ്പരപ്പപ്പാ പാപപപ്പാപ പാപ്പാപ

നോക്കിലിത്ര ചമ്മലെന്തേ

വാക്കിലിത്ര മൂർച്ചയെന്തേ

നോക്കിലിത്ര ചമ്മലെന്തേ

വാക്കിലിത്ര മൂർച്ചയെന്തേ

നീ എനിക്കാരട മാമനോ മച്ചാനോ

തെരുതെരെ കള്ളിന്റെ തറുതലയാണോടാഞാൻ നിനക്കാരാട അളിയനോ പുളിയനോ

മറുനാടൻ വാറ്റിന്റെ മറിമായം വേണ്ടെടാ

തോറ്റോടിയില്ലേടാ പുറകോട്ടു നോക്കാതെ

എന്നിട്ടിപ്പോ മൂച്ചെടുക്കുന്നോടാ

പൂമതിൻ കാറ്റത്ത് കള്ള് കുടിച്ചിട്ട്

ആടി നേരെ നിൽക്കാതായ്

തേരാ പാരാ വീണ്‌ കെടന്നിട്ട്

നീട്ടി നടന്നിട്ടു നാണം കേട്ടേ

ജയിക്കാനും തോൽക്കാനും ഞങ്ങളില്ലേ.. ഞങ്ങൾക്കയ്യെ വയ്യായേ

കാലം മാറി കോലോം മാറിയൊരക്കര

കൊക്കരവെയ്ക്കുന്നെ കൊക്കരകൊക്കക്കോ

ഇലയില്ല തണ്ടായ്  നിന്നതു മറിയാമ്മ പെണ്ണല്ലേ

അവളുരിയാടുകിൽ കെട്ടിയോൻ പൊട്ടൻ ചമഞ്ഞിരിയ്ക്കും

സൂരിയനെ കണ്ടാലയ്യോടാ

ചന്ദിരനെന്നു തോന്നും

പിരിപിമ്പിരിപിരിയായപ്പോ

തന്തയേ തെന്നറിയാണ്ടായി

എടാ താന്തോന്നിത്തരമാണോ കാട്ടണേ

എടാ തന്തയ്ക്കും പറയാമെന്നായോടാ

മാനം മര്യാദയ്ക്കാർ ഈ പണി വയ്യായെ 

കുരുത്തം കെട്ടോർക്കെന്തും പറയാമെന്നായോടാ

മുന്നിലിന്നു മുണ്ടി മുണ്ടലക്കു൩ോൾ

മുണ്ട് കുണ്ടിൽപ്പോയത്

മുണ്ടി കണ്ടില്ലാ..

രണ്ടു പട്ടികൾ മണ്ടന്മാർ തണ്ടന്മാർ

കണ്ടിരിക്കെ കുണ്ടാമണ്ടികളിങ്ങനെ

ഓരോന്നുണ്ടാകുന്നുണ്ടെ

കുണ്ടാമണ്ടികളിങ്ങനെ

ഓരോന്നുണ്ടാകുന്നുണ്ടെ

പമ്പരപാപപപ്പാപപാപ്പാപ പമ്പരപ്പപ്പാ പാപ്പാപ പാപ്പാപ

പമ്പര പാപപപ്പാപപാപ്പാപ  പമ്പരപപ്പാപപാപ്പാപ പാപ്പാപ

പമ്പരപാപപപ്പാപപാപ്പാപ പമ്പരപ്പപ്പാ പാപ്പാപ പാപ്പാപ

പമ്പര പാപപപ്പാപപാപ്പാപ  പമ്പരപപ്പാപപാപ്പാപ പാപ്പാപLeave a Comment

”
GO