ഗാനം : പുലരിക്കിണ്ണം
ചിത്രം : ഫ്രണ്ട്സ്
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : എം ജി ശ്രീകുമാർ,ടി കെ ചന്ദ്രശേഖരൻ
താകിട തകിട തകിട തക തകധിമി
പാട്ടിനു ചിറകു കൊടുത്തതൊരു സുകൃതി
താകിട തകിട തകിട തക തകധിമി
കൂട്ടിനു കുഴലുവിളിച്ചതൊരു കുസൃതി
തകിട തകിട തകിട തകിട തകധിമി
തകിട തകിട തകിട തകിട തകധിമി
കരയും കടലും പകിട കളിയിൽ മുഴുകണ്
തിരയും നുരയും കഥകളെഴുതി ചിരിക്കണ് ഹേയ്………………യ്യാ
പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
നമ്മുടെ മഴവിൽ കനവിന്നതിരിനി പൂമാനം
ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം
നമ്മുടെ മഴവിൽ കനവിന്നതിരിനി പൂമാനം
ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം
പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
മിന്നൽകൊടിമേളം മഴമേഘതാളം
ഒത്തിരിമേലേക്കു പാറിപറക്കണം ഹേയ് ഹേ
സ്നേഹകരിമ്പുകൾ കൊത്തികൊറിക്കണം ഹേയ് ഹേ
പലതുള്ളി കനവിൽ ,പെരുവെള്ളച്ചാട്ടം
മോഹനിലാക്കടൽ നീന്തി കടക്കണം ഹേയ് ഹേ
പൊൻവെയിൽ കോടിയുടുത്തൊന്നു ചുറ്റണം ഹേയ് ഹേ
പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം
ഹേഹേ ഹേഹേ ഹേയ് ഹേയ് ഹേയ് ഹേയ്
പെണ്ണിന്നുശിങ്കാര ചേലു വേണം
ചുണ്ടത്ത് തേൻചോരും പാട്ടുവേണം
പാട്ടിൻ ചിലമ്പണിഞ്ഞാടേണം
ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം
ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം
വിണ്ണിൻ മേലെനിൽക്കും സ്വർഗ്ഗരാജ്യം മണ്ണിലെത്തേണം
ചില്ല് ചില്ലുകൊണ്ട് മേടകെട്ടി മഞ്ഞുകൊണ്ട് മേഞ്ഞൊരുക്കി ആതിരാ തേരിലേറാൻ
പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
താന്ത നാന താന്താനാനാ യാ
താന്ത നാന താന്താനാനാ യാ
താന്ത നാന താന്താനാനാ
താന്ത നാന താന്താനാനാ യാ
താന്ത നാന താന്താനാനാ യാ
കളിവട്ടം കൂടാൻ ചിരിവെട്ടം തൂകാം
തമ്മിലൊളിക്കാതേ നന്മകൾ തേടാം ഹേയ് ഹേ
ഇഷ്ടം പരസ്പരം കൈമാറി വാഴാം ഹേയ് ഹേ
കുടവട്ടപ്പാടിൽ പുതുലോകം കാണാം
കൊണ്ടും കൊടുത്തും പങ്കിട്ടെടുക്കാം ഹൊയ് ഹാ ഹാാ
കണ്ടും മറന്നുമീ മണ്ണിൽത്തുടിക്കാം ഹ ഹാ
കുഴിമടിക്കോന്തനു കിന്നാരം
ഹേ ഹേ ഹേ ഹേ ഹേയ് ഹേയ് ഹേയ് ഹേയ്
കുഴിമടിക്കോന്തനു കിന്നാരം
പൂങ്കോഴിച്ചാത്തനും പായാരം
തട്ട്യാലും പോണില്ല പുന്നാരം
മുട്ട്യാലും പോണില്ല പുന്നാരം
നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം
നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം
ഒന്നു കൈയ്യടിച്ചാൽ മൂന്നുലോകം മുന്നിലെത്തേണം
ആഹ് ഓണവില്ല്മീട്ടിമീട്ടി ഈണമായ്‌പടർന്നുയർന്നു
താളമായ് ഒത്തുചേരാം
പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
നമ്മുടെ മഴവിൽ കനവിന്നതിരിനി പൂമാനം
ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം
നമ്മുടെ മഴവിൽ കനവിന്നതിരിനി പൂമാനം
ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം
താനന്നനന നാനന്നനന നാനാനാ
താനന്നനന നാനന്നനന നാനാനാ
താനന്നനന നാനന്നനന നാനാനാ