സംക്രമം ഉദയസംക്രമം samkramam udhayasamkramam malayalam lyrics

  ഗാനം :സംക്രമം ഉദയസംക്രമം

ചിത്രം : അദ്വൈതം 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : എം ജി ശ്രീകുമാർ 

പാവമാം കൃഷ്ണമൃഗത്തിനെയെന്തിനാ….യ്

കാട്ടാളനീതികൊണ്ടമ്പെയ്തൊടുക്കി നീ………..

ആരെയും നോവിച്ചിടാത്തൊരീ……യേഴയേ 

കൊല്ലുവാനല്ല നീ പോരാളിയായതും

പഞ്ചാഗ്നിമദ്ധ്യേ തപസ്സുചെയ്താലുമീ……

പാപകർമ്മത്തിൻ പ്രതിക്രിയയാകുമോ……..

പഞ്ചാഗ്നിമദ്ധ്യേ തപസ്സുചെയ്താലുമീ……

പാപകർമ്മത്തിൻ പ്രതിക്രിയയാകുമോ……..

പഞ്ചാഗ്നിമദ്ധ്യേ തപസ്സുചെയ്താലുമീ……

പാപകർമ്മത്തിൻ പ്രതിക്രിയയാകുമോ……..

ഓം അഗ്നിമീളേ പുരോഹിതം

യജ്ഞസ്യ ദേവമൃത്വിജം

ഹോതാരം രത്നധാതമം…

സംക്രമം… ഉദയസംക്രമം…

പ്രണവതാളത്തിലുണരുന്നിതാ…

ഞാനെന്ന ഭാവങ്ങളത്രയുമെരിച്ചു-

കൊണ്ടുയരുന്ന ജാതവേദാഗ്നിയായ്

അദ്വൈതമന്ത്രങ്ങളഖിലാണ്ഡചൈതന്യ-

മേകമെന്നരുളുന്ന പൊരുളായ്…

സംക്രമം… ഉദയസംക്രമം…

പ്രണവതാളത്തിലുണരുന്നിതാ…

സാഗരം തേടുന്ന നദികളെപ്പോലെ

അമ്മയെത്തിരയുന്ന പൈതങ്ങളെപ്പോൽ

സാഗരം തേടുന്ന നദികളെപ്പോലെ

അമ്മയെത്തിരയുന്ന പൈതങ്ങളെപ്പോൽ

പലകോടി മാനവകുലങ്ങൾ തേടുന്നു

ഒരു മൗനബിന്ദുവായ് മറയുന്നു സത്യം

മനുഷ്യന്റെ കൈകൾ വിലങ്ങിട്ടു നിർത്തും

വികാരങ്ങൾ മൂടും സ്വരങ്ങൾക്കു മീതെ

എന്നാത്മബോധം തേടുന്നു വീണ്ടും

ഗുരുവൈഭവത്തിന്റെ അദ്വൈതവേദം

തനിമയുടെ ജീവകല വിടരുമൊരു സ്നേഹലയ സംക്രമം… 

ഉദയസംക്രമം…

പ്രണവതാളത്തിലുണരുന്നിതാ…

ഞാനെന്ന ഭാവങ്ങളത്രയുമെരിച്ചു-

കൊണ്ടുയരുന്ന ജാതവേദാഗ്നിയായ്

അദ്വൈതമന്ത്രങ്ങളഖിലാണ്ഡചൈതന്യ-

മേകമെന്നരുളുന്ന പൊരുളായ്…

ഓം അഗ്ന്യാത്മനാ ദീപം കല്പയാമി

ഓം വായ്‌വാത്മനാ ധൂപം കല്പയാമി

എവിടെയൊരു മനുജന്റെ നെഞ്ചമുരുകുന്നോ

അവിടെയെൻ സാന്ത്വനം കനിവായ് തുടിയ്‌ക്കും

എവിടെയൊരു മനുജന്റെ നെഞ്ചമുരുകുന്നോ

അവിടെയെൻ സാന്ത്വനം കനിവായ് തുടിയ്‌ക്കും

എവിടെയൊരു മർത്യന്റെ ഗാനമുയരുന്നോ

അവിടെയെൻ ഹൃദയമൊരു ശ്രുതിയായ് ലയിക്കും

ഒന്നാണു നാദം രാഗങ്ങൾ ജന്യം

ഒന്നാണു സൂര്യൻ പലതു പ്രതിബിംബം

എന്നാത്മതത്ത്വം തിരയുന്നിതെങ്ങും

ആ സൂര്യനാളത്തിലാനന്ദസൂക്തം

തനിമയുടെ ദേവകലയുണരുമൊരു സ്നേഹലയ സംക്രമം… 

ഉദയസംക്രമം…

പ്രണവതാളത്തിലുണരുന്നിതാ…

ഞാനെന്ന ഭാവങ്ങളത്രയുമെരിച്ചു-

കൊണ്ടുയരുന്ന ജാതവേദാഗ്നിയായ്

അദ്വൈതമന്ത്രങ്ങളഖിലാണ്ഡചൈതന്യ-

മേകമെന്നരുളുന്ന പൊരുളായ്…

സംക്രമം… ഉദയസംക്രമം…

പ്രണവതാളത്തിലുണരുന്നിതാ…

സംക്രമം… 

പ്രണവതാളത്തിലുണരുന്നിതാ…

ഓം ആകാശാത്മനാ പുഷ്പം കല്പയാമി

ഓം സൂര്യാത്മനാ ഗന്ധം കല്പയാമി

ഒം അമൃതാത്മനാ നൈവേദ്യം കല്പയാമി

Leave a Comment