ഗാനം : തങ്കതിങ്കൾ
ചിത്രം : മനസ്സിനക്കരെ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : ആശ ജി മേനോൻ ,വിജയ് യേശുദാസ്
തങ്കതിങ്കൾ വാനിലൊരുക്കും വർണ്ണക്കൊട്ടാരം
സങ്കൽപ്പങ്ങൾ പൂത്തുവിടർത്തും….. സ്വർണ്ണപ്പൂന്തോട്ടം
മുറ്റത്തേ….ഒരുനക്ഷത്രം.. ഒറ്റയ്ക്കെത്തി കാവൽനിൽക്കും
സ്വർഗ്ഗത്തിൻ… ഒരുസംഗീതം… വിണ്ണിൽനിന്നും മാലാഖമാർ പാടും
തങ്കതിങ്കൾ
തങ്കതിങ്കൾ
തങ്കതിങ്കൾ വാനിലൊരുക്കും വർണ്ണക്കൊട്ടാരം
രിയ രിയ രിയ രിയരിയര രിയ രിയ
സങ്കൽപ്പങ്ങൾ പൂത്തുവിടർത്തും….. സ്വർണ്ണപ്പൂന്തോട്ടം
ചിത്തിരമുത്തു വിളക്കുതിരികൊളുത്തും മണിമിഴിയഴകിൽ…….
തന്തന തന്തന
ചിത്തിരമുത്തു വിളക്കുതിരികൊളുത്തും മണിമിഴിയഴകിൽ…….
കിഴക്കിലുദിച്ചൊരു ചിത്രം വരഞ്ഞുതരും രവികിരണങ്ങളിൽ
നദിയോരം വർണ്ണശലഭങ്ങൾ…ആ………
ചിറകാട്ടും ശ്രുതിമധുരങ്ങൾ
കണ്ണിലേ കാവലായ്….. എന്നിലേ പാതിയായ്….
എന്നുമെൻ….. യാത്രയിൽ കൂടെ വരുമോ
തങ്കതിങ്കൾ വാനിലൊരുക്കും വർണ്ണക്കൊട്ടാരം
സങ്കൽപ്പങ്ങൾ പൂത്തുവിടർത്തും….. സ്വർണ്ണപ്പൂന്തോട്ടം
രേ രേ രേ രേ രേ രേ രേ രേ രേ …………….
ന ന ന നാ
രേ രേ രേ രേ രേ രേ ഏഹേ ഹേ………
ന ന ന നാ….
ലാത്തിരി പൂത്തിരി രാത്രിയിൽ തെളിയുമൊരിളമനസ്സുകളിൽ………..
തന തന്നന തന തന്നന
ലാത്തിരി പൂത്തിരി രാത്രിയിൽ തെളിയുമൊരിളമനസ്സുകളിൽ………..
നവരാത്രിയൊരുക്കണൊരുത്സവലഹരികൾ തരും സ്വരമഴയിൽ……
നനയാതെ മനം നനഞ്ഞുവോ………..ആ………
അറിയാതെ സ്വയം അറിഞ്ഞുവോ
സൂര്യനും…. ചന്ദ്രനും…. സാക്ഷിയായ്… നിൽക്കവേ….
സ്വർഗ്ഗമീ മണ്ണിലേ…ക്കിറങ്ങും ഇവിടെ
തങ്കതിങ്കൾ വാനിലൊരുക്കും വർണ്ണക്കൊട്ടാരം
രിയ രിയ രിയ രിയരിയര
സങ്കൽപ്പങ്ങൾ പൂത്തുവിടർത്തും….. സ്വർണ്ണപ്പൂന്തോട്ടം
രിയ രിയ രിയ രിയരിയര
മുറ്റത്തേ രിയ രിയ ഒരുനക്ഷത്രം രിയ രിയ ഒറ്റയ്ക്കെത്തി കാവൽനിൽക്കും
സ്വർഗ്ഗത്തിൻ രിയ രിയ ഒരുസംഗീതം രിയ വിണ്ണിൽനിന്നും മാലാഖമാർ പാടും
തങ്കതിങ്കൾ
തങ്കതിങ്കൾ
തങ്കതിങ്കൾ വാനിലൊരുക്കും വർണ്ണക്കൊട്ടാരം
രിയ രിയ രിയ രിയരിയര രിയ രിയ
സങ്കൽപ്പങ്ങൾ പൂത്തുവിടർത്തും….. സ്വർണ്ണപ്പൂന്തോട്ടം