തൊട്ടുരുമ്മിയിരിക്കാൻ thotturumiyirikkan malayalam lyrics

 ഗാനം : തൊട്ടുരുമ്മിയിരിക്കാൻ

ചിത്രം :രസികൻ 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : ദേവാനന്ദ് ,സുജാത മോഹൻ  

തെയ്യാരെ തെയ്യ തെയ്യ തെയ്യാരെ തെയ്യ 

തെയ്യാരെ തെയ്യ തെയ്യ തെയ്യാരെ തെയ്യ 

തെയ്യാരെ തെയ്യ തെയ്യ തെയ്യാരെ തെയ്യ 

തെയ്യാരെ തെയ്യ തെയ്യ തെയ്യാരെ തെയ്യ 

തെയ്യാരെ തെയ്യാരെ തെയ് തെയ്യാ

തെയ്യാരെ തെയ്യാരെ തെയ് തെയ്യാ

തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ

കട്ടെടുത്തു പറക്കാൻ കൊതിയായി 

മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു

മൂടിപ്പുതച്ചിരുന്നാൽ മതിയായി 

എന്നാളും എന്നാളും എന്റേതല്ലേ നീ

എന്താണീ കണ്ണിൽ പരിഭവം ആ..ആ…

മറ്റാരും കാണാക്കൗതുകം

തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ

കട്ടെടുത്തു പറക്കാൻ കൊതിയായി 

മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു

മൂടിപ്പുതച്ചിരുന്നാൽ മതിയായി 

കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ……..

ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ

പാതി ചാരിയൊരു വാതിലിന്റെയഴിയോരം നീയാം

നെയ് വിളക്കിന്നൊളി നീട്ടി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ

മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി

ഉറങ്ങട്ടെ ഞാൻ

എന്നും നിന്റെയടുത്തിരിപ്പില്ലേ പനിനീർത്തുളി 

നനയട്ടെ ഞാൻ

നീയില്ലാതില്ലെൻ ഓർമ്മകൾ…….

എന്നാളും എന്നാളും എന്റേതല്ലേ നീ

എന്താണീ കണ്ണിൽ പരിഭവം ആ..ആ…

മറ്റാരും കാണാക്കൗതുകം

തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ

കട്ടെടുത്തു പറക്കാൻ കൊതിയായി 

മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു

മൂടിപ്പുതച്ചിരുന്നാൽ മതിയായി 

ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം

തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ

നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം

മാരിവില്ലു  മിഴി പൂട്ടി നിന്നതറിയാമോ  കണ്ണേ

മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ

എന്നും നിന്റെ മിഴിക്കടുത്തില്ലേ മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ

നീയില്ലാതില്ലെൻ രാത്രികൾ

എന്നാളും എന്നാളും എന്റേതല്ലേ നീ

എന്താണീ കണ്ണിൽ പരിഭവം ആ..ആ…

മറ്റാരും കാണാക്കൗതുകം

തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ

കട്ടെടുത്തു പറക്കാൻ കൊതിയായി 

മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു

മൂടിപ്പുതച്ചിരുന്നാൽ മതിയായി 

എന്നാളും എന്നാളും എന്റേതല്ലേ നീ

എന്താണീ കണ്ണിൽ പരിഭവം ആ..ആ…

മറ്റാരും കാണാക്കൗതുകം

Leave a Comment

”
GO