ചാന്തുപൊട്ടും ചങ്കേലസ്സും chanthupottum chankelassum malayalam lyrics

 ഗാനം : ചാന്തുപൊട്ടും ചങ്കേലസ്സും

ചിത്രം : വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 

രചന :യൂസഫലി കേച്ചേരി

ആലാപനം : എം ജി ശ്രീകുമാർ 

ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ

പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണ്  മനസ്സിൽ

നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ

ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ

പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണ്  മനസ്സിൽ

നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ

നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ

വെളിച്ചമേ……………………………

വെളിച്ചമേ നിൻ വീട്ടിൽ ഞാനും

വിരുന്നിനെത്തും നാളെ

വിരുന്നിനെത്തും നാളെ

നീയെൻ കണ്ണിലൊരുമ്മ തരുമ്പോൾ

നീലനിലാവായ് മാറും ഞാനൊരു

നീലനിലാവായ് മാറും 

ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ

പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണ്  മനസ്സിൽ

നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ

പ്രകാശമേ……………………

പ്രകാശമേ നിന്നമ്പലനടയിൽ

നെയ്ത്തിരിയുഴിയും ഞാൻ

നെയ്ത്തിരിയുഴിയും ഞാൻ

തുറന്നു വെയ്ക്കും ഞാനെൻ മിഴികൾ

അടയ്ക്കുകില്ലാ മേലിൽ…. 

ഞാൻ അടയ്ക്കുകില്ലാ മേലിൽ

ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ

പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണ്  മനസ്സിൽ

നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ

ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ

പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണ്  മനസ്സിൽ

നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ

നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ

Leave a Comment

”
GO