കരിനീല കണ്ണിലെന്തെടി karineela kannilenthedi malayalam lyrics

 

ഗാനം :കരിനീല കണ്ണിലെന്തെടി

ചിത്രം : ചക്കരമുത്ത്

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : വിനീത് ശ്രീനിവാസൻ ,സുജാത മോഹൻ 

കരിനീല കണ്ണിലെന്തെടി

കവിള്‍ മുല്ല പൂവിലെന്തെടി

കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം

ഒളികണ്ണാല്‍ എന്നെ നോക്കവേ

കളിയായി കണ്ട കാര്യം

മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി

കുളിരോല പന്തലിട്ടു ഞാന്‍

തിരുതാലി തൊങ്ങലിട്ടു ഞാന്‍

വരവേല്‍ക്കാം നിന്നെയെന്റെ പൊന്നേ….ഹോ

കരിനീല കണ്ണിലെന്തെടി.. ഉം

കവിള്‍ മുല്ല പൂവിലെന്തെടി… ഓഹോഹോ

കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം

കൈത പൂത്ത മിഴിയില്‍

കനല്‍ പോലെ മിന്നുമുടലില്‍

കൈവള കരിവള കാല്‍ത്തളയിളകുമൊരാദ്യ രാവിനഴകേ

മെയ് നനഞ്ഞ മഴയില്‍

പകല്‍ നെയ്തു തന്ന കുളിരില്‍

മാറിലെ മരതക നൂലിഴയഴകിലൊരുമ്മ തന്ന നിമിഷം

ഒരു കുഞ്ഞു കൂമ്പുവിരിയും 

തുടുതുമ്പ തോല്‍ക്കും അഴകേ….

മകരം, മഞ്ഞിലെഴുതി

നിന്റെ മനസ്സിലരിയ ശിശിരം

ഒളി കണ്ണാല്‍ എന്നെ നോക്കവേ

കളിയായി കണ്ട കാര്യം

മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി

വേനല്‍ വെന്ത വഴിയില്‍

തെളിനീര്‍ തടാകമായ് നീ

ചന്ദനമുകിലുകള്‍ ചന്ദ്രികമെഴുകിയ ചൈത്രവാനമായ്  നീ

മാമരങ്ങള്‍ നിറയെ കുയിലൂയലിട്ടു വെറുതേ

എന്‍ കനവതിലൊരു കുങ്കുമമുരുകിയ സന്ധ്യ പോലെ വരവേ

ഇനിയൊന്നു ചേര്‍ന്നു പാടാം

ഇതളായ് വിരിഞ്ഞ ഗാനം

പതിയെ നെഞ്ചിലലിയും മൗന മുരളിയുണരുമീണം

കരിനീല കണ്ണിലെന്തെടി

കവിള്‍ മുല്ല പൂവിലെന്തെടി

കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം

ഒളികണ്ണാല്‍ എന്നെ നോക്കവേ

കളിയായി കണ്ട കാര്യം

മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി

കുളിരോല പന്തലിട്ടു ഞാന്‍

തിരുതാലി തൊങ്ങലിട്ടു ഞാന്‍

വരവേല്‍ക്കാം നിന്നെയെന്റെ പൊന്നേ ഹോ

കരിനീല കണ്ണിലെന്തെടി ..ഉം

കവിള്‍ മുല്ല പൂവിലെന്തെടി.. ഓഹോഹോ

കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം

കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം

Leave a Comment

”
GO