ഗാനം :പഹാഡി പാടു
ചിത്രം : ചക്കരമുത്ത്
രചന : എ കെ ലോഹിതദാസ്
ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര
ആ…………..
പഹാഡി പാടൂ…
പഹാഡി പാടു ഗായികേ..
നിശയുടെ കാതര ഹൃദയം നിറയേ……………..
അനുരാഗം
പഹാഡി പാടു ഗായകാ
നിശയുടെ രാഗില ഹൃദയം നിറയേ…………..
പ്രിയരാഗം
പഹാഡി പാടൂ ഗായികേ
ഗായികേ…. രാധികേ..
ഝനക് ഝനക് പായൽ ബാജെ
ഝനക് പായൽ ബാജെ
പായൽ ബാജെ ഝും ഝും ഝനനാ
ആ ..
ചെമ്പകപ്പൂമണം ഒഴുകുമീ……….. രാവ്
ചന്ദനപ്പൂനിലാവ് കുതിരുമീ…………………. യാമം..
പനിനീര്‍ മഴയില്‍ കുളിര്‍ ചൂടി നില്‍ക്കും
പ്രേമാര്‍ദ്ര സുന്ദര കവിതേ………..
ഉണരാം…………………………………
ഉണരാം ഞാന്‍ നിന്നില്‍ ഉണരാം
മൃദുലപദചലനമണിനാദം
ഛല്‍ ഛനനഛനന ഛംഛനനാ
സിരകളുണരുന്ന രതിനടനം
ഛല്‍ ഛനനഛനന ഛംഛനനാ
മദഭരയമുനാതീരം ഇത് മദഭരയമുനാതീരം
പഹാഡി പാടു ഗായകാ
ഗായകാ മാധവാ
രാഗേന്ദുപുഷ്പങ്ങള്‍ വാടിക്കൊഴിഞ്ഞു
വിരഹിണി കാളിന്തി ഉറങ്ങി
മാ…ധവനില്ലാ..തെ രാ…ധികയില്ലാ..തെ
കരള്‍ നൊന്തു തേങ്ങി……. ഒരു പാഴ്മുളം ത….ണ്ട്
അന്തരാത്മാവിന്‍ രോദനം
നംത നൊംത തനന നോംതനന
ആരുമറിയാത്ത നൊമ്പരം
നംത നൊംത തനന നോംതനന
പരിഭവയമുനാതീരം ഇതു പരിഭവയമുനാതീരം
പഹാഡി പാടു ഗായികേ
നിശയുടെ രാഗില ഹൃദയം നിറയേ പ്രിയരാഗം
പഹാഡി പാടു ഗായികേ
ഗായികേ രാധികേ