മിഴിനീരിൻ കായൽ mizhineerin kaayal malayalam lyrics

 

ഗാനം : മിഴിനീരിൻ കായൽ

ചിത്രം : അനിയൻ ബാവ ചേട്ടൻ ബാവ   

രചന : എസ് രമേശൻ നായർ 

ആലാപനം : കെ ജെ യേശുദാസ് 

മിഴിനീരിൻ കായൽ കുഞ്ഞോളങ്ങൾ

പിരിയുന്നു താനേ തീരം കാണുമ്പോൾ

ഇരു നെഞ്ചിൽ മോഹങ്ങൾ

വിട ചൊല്ലിപ്പോകുന്നൂ…

വിടചൊല്ലിപ്പോകുന്നൂ….

മിഴിനീരിൻ കായൽ കുഞ്ഞോളങ്ങൾ

പിരിയുന്നു താനേ തീരം കാണുമ്പോൾ

സ്നേഹത്തിന്നീണം മൂളുന്നുവോ

ശോകക്കടമ്പിലെ പൈങ്കിളികൾ 

സ്നേഹത്തിന്നീണം മൂളുന്നുവോ

ശോകക്കടമ്പിലെ പൈങ്കിളികൾ 

മായുന്നുവെന്നോ മാനത്തെ ദീപം

തേടുന്നു നമ്മൾ മൗനങ്ങൾ മാത്രം

ശ്രുതി നെയ്യുമോർമ്മകൾ വിതുമ്പുന്നുവോ

നെഞ്ചിന്നുള്ളിൽ നിന്നുമേതോ

വഞ്ചിപ്പാട്ടിൻ കണ്ണീർത്താളം 

മിഴിനീരിൻ കായൽ കുഞ്ഞോളങ്ങൾ

പിരിയുന്നു താനേ തീരം കാണുമ്പോൾ

ബന്ധങ്ങളെല്ലാം മൺകുടങ്ങൾ

തിങ്കൾ കിടാവിൻ നൊമ്പരങ്ങൾ

ബന്ധങ്ങളെല്ലാം മൺകുടങ്ങൾ

തിങ്കൾ കിടാവിൻ നൊമ്പരങ്ങൾ

കാണുന്നു ദൂരെ കാലത്തിൻ തീരം

കൈകോർത്തു നമ്മൾ ഒന്നാകും നേരം

വിധിയുടെ പൂവുകൾ പൊഴിയുന്നുവോ

അന്തിക്കൂട്ടിൽ തേങ്ങൽ മാത്രം

ചിന്തു പാടൂ ചെല്ലക്കാറ്റേ

മിഴിനീരിൻ കായൽ കുഞ്ഞോളങ്ങൾ

പിരിയുന്നു താനേ തീരം കാണുമ്പോൾ

ഇരു നെഞ്ചിൽ മോഹങ്ങൾ

വിട ചൊല്ലിപ്പോകുന്നൂ…

വിടചൊല്ലിപ്പോകുന്നൂ….

Leave a Comment

”
GO