ഓമനപ്പുഴ കടപ്പുറത്തിൻ omanappuzha kadappurathin malayalam lyrics

 ഗാനം : ഓമനപ്പുഴ കടപ്പുറത്തിൻ

ചിത്രം : ചാന്തുപൊട്ട് 

രചന: വയലാർ ശരത്ചന്ദ്രവർമ്മ

ആലാപനം : വിനീത് ശ്രീനിവാസൻ 

ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ

ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ

ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ

ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ

കുക്കൂ കുക്കൂ കുക്കൂ കുക്കൂ കൂ 

കൂ കൂ കുക്കൂ കൂ 

കുക്കൂ കുക്കൂ കുക്കൂ കുക്കൂ കൂ 

കൂ കൂ കുക്കൂ കൂ 

ഒഒഒ ഓ……….ഓ……

ഒഒഒ ഓ……….ഓ……ഓ 

നീ കരഞ്ഞാൽ ഈ കരയിലു പാതിരാ…….

നീ ചിരിച്ചാൽ ഈ തുറയ്ക്ക് ചാകരാ………

നീ കരഞ്ഞാൽ ഈ കരയിലു പാതിരാ…….

നീ ചിരിച്ചാൽ ഈ തുറയ്ക്ക് ചാകരാ………

വെയിൽ ചായമിടുന്നേ അന്തിമാനമെന്നൊണം

നുണ കുഴി ചേലുള്ള നിൻ കവിളിന്മേൽ

വെയിൽ ചായമിടുന്നേ അന്തിമാനമെന്നൊണം

നുണ കുഴി ചേലുള്ള നിൻ കവിളിന്മേൽ

അഴകുള്ള താളമേ ഒഴുകുന്നൊരോളമേ

മതി മതിയീ പിണക്കമെന്റെ ചന്തമേ

ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ ഓമനേ 

പൊന്നോമനേ പൊന്നോമനേ

ഈ നല്ല മുഖം വാടിയതെന്തിങ്ങനേ…… ഇങ്ങനേ……..

നിൻ പിറകെ കാമുകന്റെ കണ്ണുകൾ…….

നിൻ വഴിയിൽ കാത്തു നിന്ന വണ്ടുകൾ………

നിൻ പിറകെ കാമുകന്റെ കണ്ണുകൾ…….

നിൻ വഴിയിൽ കാത്തു നിന്ന വണ്ടുകൾ………

കൊതിയൊടെ വരുന്നേ മൂളി പാടി വരുന്നേ

ഇടക്കിടെ ചുണ്ടത്തൊരുമ്മ തരാനായ്

കൊതിയൊടെ വരുന്നേ മൂളി പാടി വരുന്നേ

ഇടക്കിടെ ചുണ്ടത്തൊരുമ്മ തരാനായ്

കടലിന്റെ പൈതലേ കരളിന്റെ കാതലേ

കട മിഴി വീശി മെല്ലെ ഒന്നു നോക്കണേ

ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ

ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ

ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ

ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ

ഒ ഒ ഒ ഓ………….

ഒ ഒ ഒ ഓ……ഓ ഓ 

ഒ ഒ ഒ ഓ………….

ഒ ഒ ഒ ഓ………..ഓ ഓ

Leave a Comment

”
GO