പറയാതെ അറിയാതെ parayaathe ariyaathe malayalam lyrics

 ഗാനം : പറയാതെ അറിയാതെ 

ചിത്രം : ഉദയനാണ് താരം 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ് , കെ എസ് ചിത്ര 

പറയാതെ അറിയാതെ നീ പോയതല്ലേ

മറുവാക്കു മിണ്ടാഞ്ഞതല്ലേ

ഒരു നോക്ക് കാണാതെ നീ പോയതല്ലേ

ദൂരേക്ക് നീ മാഞ്ഞതല്ലേ ..

സഖിയേ നീ കാണുന്നുവോ

എന്‍ മിഴികള്‍ നിറയും നൊമ്പരം ..

ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ

അന്നു നാം തങ്ങളില്‍ പിരിയും രാവ് ..

ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍

അന്നു നാം തങ്ങളില്‍ പിരിയും രാവ് ..

പറയാതെ അറിയാതെ നീ പോയതല്ലേ

മറുവാക്കു മിണ്ടാഞ്ഞതല്ലേ

ഒരു നോക്ക് കാണാതെ നീ പോയതല്ലേ

ദൂരേക്ക് നീ മാഞ്ഞതല്ലേ ..

പ്രിയനേ നീ അറിയുന്നുവോ

എന്‍ വിരഹം വഴിയും രാവുകള്‍ ..

ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ

അന്നു നാം തങ്ങളില്‍ പിരിയും രാവ് ..

ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍

അന്നു നാം തങ്ങളില്‍ പിരിയും രാവ് ..

കണ്ടു തമ്മില്‍ ഒന്നു കണ്ടു തീരാ മോഹങ്ങള്‍ തേടി നാം

മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാ വര്‍ണ്ണങ്ങള്‍ ചൂടി നാം

ആവര്‍ണ്ണമാകവേ വാര്‍മഴവില്ലുപോല്‍ മായുന്നുവോമല്‍ സഖി………

ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ

അന്നു നാം തങ്ങളില്‍ പിരിയും രാവ്

ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍

അന്നു നാം തങ്ങളില്‍ പിരിയും രാവ്

കാറും കോളും മായുമെന്നോ

കാണാ തീരങ്ങള്‍ കാണുമോ

വേനല്‍ പൂവേ നിന്റെ നെഞ്ചില്‍

വേളിപൂക്കാലം പാടുമോ

നീ ഇല്ല എങ്കിലെന്‍ ജന്മം ഇന്നെന്തിനായ്‌

എന്‍ ജീവനെ ചോല്ലു നീ…..

എന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ

അന്നു നാം തങ്ങളില്‍ പിരിയും രാവ് ..

ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍

അന്നു നാം തങ്ങളില്‍ പിരിയും രാവ് ..

പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്കു മിണ്ടാഞ്ഞതല്ലേ

ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ ..

ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ ..

സഖിയെ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം……

ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ 

അന്നു നാം തങ്ങളില്‍ പിരിയും രാവ് ..

ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ 

അന്നു നാം തങ്ങളില്‍ പിരിയും രാവ് ..

ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ 

അന്നു നാം തങ്ങളില്‍ പിരിയും രാവ് ..

ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ 

അന്നു നാം തങ്ങളില്‍ പിരിയും രാവ് ..

Leave a Comment

”
GO