ശിവദം ശിവനാമം sivadham siva naamam malayalam lyrics

ഗാനം :ശിവദം ശിവനാമം

ചിത്രം : മഴവില്ല്

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ് , കെ എസ് ചിത്ര 

ആ…. ആ….ആ….. ആ….

ആ……….. ആ…… ആ………..

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

ശുഭദം…………………… ശിവചരിതം……….. പാപഹരം..

നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം….

പാര്‍വ്വതീലോല നിന്‍ കരുണയാലേ

സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം….

പാര്‍വ്വതീലോല നിന്‍ കരുണയാലേ

തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ

ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു 

തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു

മൃഗമദതിലകിത സുരജനമഖിലം 

ശിവദമമൃതനടന ധിരന തില്ലാനാ…………… ആ………

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

സഫലമായ് ജീവിതം രാഗലോലം 

ആ…. ആ…… 

സഫലമായ് ജീവിതം രാഗലോലം 

കാവ്യകല്ലോലിനീ തീരഭൂവില്‍

ഹൃദയമുന്മാദലഹരി നുകരുന്നു തരളമുയരുന്നു തില്ലാനാ

പ്രണയകല്ലോലമിളകി മറയുന്നു 

വസന്ത സുഗന്ധ തരംഗ രജനിയില്‍

കവിതകളൊഴുകും മദഭരനിമികളില്‍ 

ശിവദമമൃതനടന ധിരന തില്ലാനാ ആ ആ

ആ…. ആ…. ആ…. ആ…. ആ.. ആ…. ആ…

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

ശുഭദം ശിവചരിതം പാപഹരം

നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം

ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാ………..മം

ആ……………………………….. ആ……….ആ……

Leave a Comment

”
GO