തേനാണ് നിന്‍ സ്വരം thenaanu nin swaram malayalam lyrics

 

ഗാനം : തേനാണ് നിന്‍ സ്വരം

ചിത്രം : വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 

രചന :യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ്

തേനാണ് നിന്‍ സ്വരം പാട്ടുകാരി

പൂവാണ് നിന്‍ മനം കൂട്ടുകാരി

തേനാണ് നിന്‍ സ്വരം പാട്ടുകാരി

പൂവാണു നിന്‍ മനം കൂട്ടുകാരി

രാഗം വിടരുന്ന നിന്‍ മനസ്സില്‍

അനുരാഗമായി ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ

തേനാണ് നിൻ സ്വരം പാട്ടുകാരി

പൂവാണ് നിന്‍ മനം കൂട്ടുകാരി

നാവില്ലയെങ്കിലും നിന്നുടെ ആത്മാവില്‍‌

നാദമായി ഞാന്‍ വിടരും……

നാദമായി ഞാന്‍ വിടരും…….

നാവില്ലയെങ്കിലും നിന്നുടെ ആത്മാവില്‍‌

നാദമായി ഞാന്‍ വിടരും……

നാദമായി ഞാന്‍ വിടരും…….

ഒരു മാത്ര നേരവും പിരിയാതെ നിന്നുടെ

മണിമാറില്‍ ഞാന്‍ പടരും…..

മണിമാറില്‍ ഞാന്‍ പടരും…..

തേനാണ് നിന്‍ സ്വരം പാട്ടുകാരി

പൂവാണ് നിന്‍ മനം കൂട്ടുകാരി

ഒരു പൂ വിടരുമ്പോൾ  നിന്‍ ഹൃദയത്തില്‍ ഞാന്‍

ആയിരം പൂ വിടര്‍ത്തും പതിനായിരം പൂ വിടര്‍ത്തും…….

ഒരു പൂ വിടരുമ്പോൾ  നിന്‍ ഹൃദയത്തില്‍ ഞാന്‍

ആയിരം പൂ വിടര്‍ത്തും പതിനായിരം പൂ വിടര്‍ത്തും…….

അഴകിന്റെ രാഗങ്ങൾ ചാലിച്ചെടുത്തു  ഞാന്‍

മനസ്സില്‍ തിരി കൊളുത്തും……. 

മനസ്സില്‍ തിരി കൊളുത്തും…….. 

തേനാണ് നിന്‍ സ്വരം പാട്ടുകാരി

പൂവാണ് നിന്‍ മനം കൂട്ടുകാരി……

രാഗം വിടരുന്ന നിന്‍ മനസ്സില്‍

അനുരാഗമായി ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ

തേനാണ് നിൻ സ്വരം പാട്ടുകാരി

പൂവാണ് നിന്‍ മനം കൂട്ടുകാരി

പൂവാണ് നിന്‍ മനം കൂട്ടുകാരി

Leave a Comment

”
GO