ഗാനം : തിളങ്ങും തിങ്കളേ
ചിത്രം : നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ്
തിളങ്ങും തിങ്കളേ മിഴിനീരിതെന്തേ
വിഷാദം വീണലിഞ്ഞോ രാത്രിമഴയായ്
തിളങ്ങും തിങ്കളേ മിഴിനീരിതെന്തേ
വിഷാദം വീണലിഞ്ഞോ രാത്രിമഴയായ്
തിളങ്ങും തിങ്കളേ
വസന്തം മായുമീ വനനീലവനിയിൽ
സുഗന്ധം പൂശുവാൻ നീ വന്നതെന്തേ
കിനാവിൻ കൊമ്പിലെ കുളിരാർന്ന കൂട്ടിൽ
വിതുമ്പും കുഞ്ഞിളം കിളികൾക്കു നൽകാൻ
നിലാവിൻ ലോലമാകും…………………..
നിലാവിൻ ലോലമാകും തൂവലുണ്ടോ
ഇളം തേൻ തെന്നലേ ഇതൾ മാഞ്ഞ പൂവിൻ
പരാഗം നീ തിരഞ്ഞോ മഞ്ഞു നിഴലായ്
തിളങ്ങും തിങ്കളേ
ആ……………..ഓഹോഹോ
ഓഹോഹോ ഓഹോഹോ ഓഹോഹോ
ആഹഹാ അഹഹഹ
മയങ്ങും നെഞ്ചിലെ നറുതേൻ ശലഭമേ
ഉണർന്നീപ്പൈതലിൻ കവിളോടുരുമ്മാം
കുരുന്നായ് കൊഞ്ചുമീ മണിവീണ മീട്ടി
തുളുമ്പും ഗാനമായ് ശ്രുതി ചേർന്നുറങ്ങാം
ഇണങ്ങും സ്നേഹമായ് നീ…………..
ഇണങ്ങും സ്നേഹമായ് നീ പോരുകില്ലേ
ചിരാതിൻ നാളമായ് നീ ആളുകില്ലേ
തിളങ്ങും തിങ്കളേ മിഴിനീരിതെന്തേ
വിഷാദം വീണലിഞ്ഞോ രാത്രിമഴയായ്
തിളങ്ങും തിങ്കളേ