അടിതടകൾ adithadakal malayalam lyrics

 

ഗാനം :അടിതടകൾ

ചിത്രം : ഛോട്ടാ മുംബൈ 

രചന : വയലാർ ശരത്ചന്ദ്ര വർമ്മ 

ആലാപനം : ശങ്കർ മഹാദേവൻ,സംഗീത്, ശ്രീരാഗ് സജി

അടിതടകൾ പഠിച്ചവനല്ലാ വീരനുമല്ലാ………..

കൊടുമുടികൾ കടന്നവനല്ലാ കേമനുമല്ലാ……….

ആളുന്ന വേലയ്ക്കു പോകുന്ന തല നീ

ആളുന്ന ലോകത്തെ മോഹത്തിൻ ഇര നീ

അന്നത്തെ അന്നത്തിനായ് ഓടും നീ…

കണ്ണീരിൻ മേഘത്തിൽ വിങ്ങുന്നോരിടി നീ

ഇറ്റുന്ന കൂരയ്ക്കു ചോരുന്ന കുട നീ

ജന്മത്തിൻ ഉത്തരം നീ തേടും നീ..

തലാ……. ആ… ആ…ആ………

തലാ ആ… ആ…ആ………..

അടിതടകൾ പഠിച്ചവനല്ലാ വീരനുമല്ലാ………..

കൊടുമുടികൾ കടന്നവനല്ലാ കേമനുമല്ലാ……….

നൊമ്പരം കളയും നാളം നീ

സ്നേഹമണിനാദം നീ

ജീവിതം വെറുതേ വാടുമ്പോൾ

കുമ്പിളിൽ നിറ നിറയേ

നീ തുള്ളി തുള്ളും മധുവല്ലേ

നീ ഉള്ളിന്നുള്ളിൽ നനവല്ലേ

നീ തീരത്തുള്ള തണലല്ലേ

ഉയിരിന്റെ തിരിയേ………

നല്ലിടയനും നീ

തലാ ആ…. ആ…….ആ…….. 

തലാ ആ…. ആ……ആ……..

ഓ.. കാറ്റത്തു മങ്ങുന്ന പൊന്നിന്റെ തിരി നീ

ഉപ്പെങ്കിലും നല്ല കൈപ്പിന്റെ തരി നീ

ദാഹിച്ച തീവണ്ടി നീ നെഞ്ചം നീറി നീറി..നീ 

പൊള്ളുന്ന കാലത്തു വീഴുന്നൊരില നീ

മഞ്ഞുള്ള നേരത്തു മായും കര നീ

തെറ്റിന്റെ പാളങ്ങളിൽ

എങ്ങോ പാഞ്ഞു പോണ തലവര നീ…

തലാ ആ…. ആ…..ആ……..

തലാ ആ…. ആ…ആ….ആ……ആ….

Leave a Comment

”
GO