ഗാനം : അലരേ നീ എന്നിലേ
ചിത്രം : മെമ്പർ രമേശൻ ഒൻപതാം വാർഡ്
രചന : ശബരീഷ്
ആലാപനം : അയ്റാൻ, നിത്യ
ഈറൻ നിലാവിൽ വരവായി
ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ
പതിവായ് അതിലെന്നും തേൻ തുള്ളികൾ
തുളുമ്പുന്നു താഴെ നീർത്തുള്ളിപ്പോൽ
നുകർന്നീടുവാനായ് പറന്നെത്തി ഞാൻ..
അലരേ നീ എന്നിലേ
ഒളിയായ് മാറിടുമോ
പിരിയാതെന്നെന്നുമേ
എൻ ജീവനേ
ഇതളിൽ ഞാൻ ചേരവേ
പ്രണയം നീ ഏകുമോ
ഹൃദയം നീറുമ്പോഴും
എന്നെന്നും നീ..
ഈറൻ നിലാവിൽ വരവായി
ചൂടി നിന്നു ചുണ്ടിൽ മധുരം നിറയേ
രാവേറെയായി ഇതളോരമായി ഇതാ
ചേരുന്നു ഞാനോ തനിയേ..
പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ
പൂക്കുന്നു മോഹം പതിയെ
നിന്നെ നുകരുമ്പോൾ
അകമേ അറിയുമ്പോൾ
ഒരായിരമാനന്ദം വിരിയുമിനി ആവോളം
നിന്നിൽ ചേരുമീ നേരം
ജന്മം ധന്യമായ്
അലരേ നീ എന്നിലേ
ഒളിയായ് മാറിടുമോ
പിരിയാതെന്നെന്നുമേ
എൻ ജീവനേ
ഇതളിൽ ഞാൻ ചേരവേ
പ്രണയം നീ ഏകുമോ
ഹൃദയം നീറുമ്പോഴും എന്നെന്നും നീ..
ഈറൻ നിലാവിൽ വരവായി
ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ
പതിവായ് അതിലെന്നും തേൻ തുള്ളികൾ
തുളുമ്പുന്നു താഴെ നീർത്തുള്ളിപ്പോൽ
നുകർന്നീടുവാനായ് പറന്നെത്തി ഞാൻ..
അലരേ നീ എന്നിലേ
ഒളിയായ് മാറിടുമോ
പിരിയാതെന്നെന്നുമേ
എൻ ജീവനേ…
ഇതളിൽ ഞാൻ ചേരവേ
പ്രണയം നീ ഏകുമോ
ഹൃദയം നീറുമ്പോഴും എന്നെന്നും നീ..