നേരമായെ neramaaye malayalam lyrics




ഗാനം : നേരമായെ 

ചിത്രം : മെമ്പർ രമേശൻ ഒൻപതാം വാർഡ് 

രചന : ശബരീഷ് 

ആലാപനം : ജാസ്സി ഗിഫ്റ്റ്, കൈലാസ് 

നേരമായെ പൊൻ നേരമായേ 

നാട്ടിലെങ്ങും പുത്തനുണർവായേ 

പോയത് പോയേ മാറ്റത്തിനാണേ 

പുതിയൊരു ഉലകം പണിയാം  

പഴയ കഥകൾ പഴകിയ നുണകൾ 

പുതിയൊരു നിറം കൊണ്ട് പൊതിയാം 

കാലത്തിൻ കുറുകെ വേഗത്തിൻ പുറകെ 

പുതു സ്വപ്നം നേടാനായ് പോയീടണ്ടേ 

പൗരന്മാർ ഇവിടെ ഗതികേടിലാണേ 

ഭരണത്തിൻ കോലം മാറണ്ടേ

മാറുന്നേ ഒരു വോട്ടിൽ നാടിൻ തലവര 

മാറി പോകുന്നേ 

മാറുന്നേ ഒരു നാളിൽ നാടിൻ വിധിയോ

മാറി പോകുന്നേ 

കലികാലം തീരണ്ടേ വളരണ്ടേ നാട്ടിൽ 

നിലവാരം മാറണ്ടേ ഉയർന്നീടണ്ടേ 

വെളിവില്ലാ നേതാക്കൾ വിലസീടും നാട്ടിൽ 

തുടരുന്നീ കോലം മൊത്തം പൊളിച്ചാടുക്കാൻ  

അധികാരം പടവെട്ടി പിടിച്ചെടുക്കാൻ 

കറയായ കറയെല്ലാം തുടച്ചെടുക്കാൻ  

പിടിവിട്ട് പോയതൊക്കെ തിരിച്ചെടുക്കാൻ 

വേഗം വന്നേ ബൂത്തിൽ വന്ന് നിന്നേ 

പുതുനേതാവായിട്ടാരെ വേണം 

ആരേ നമ്മള് തിരഞ്ഞെടുക്കാൻ 

മാറുന്നേ ഒരു വോട്ടിൽ നാടിൻ തലവര 

മാറി പോകുന്നേ 

മാറുന്നേ ഒരു നാളിൽ നാടിൻ വിധിയോ

മാറി പോകുന്നേ 

മടയന്മാർ നമിക്കും കലികാലം മാറി 

പുതുമോഡൽ ഗ്രാമത്തിൻ കൊടി പാറണ്ടേ 

പഴമക്കാർക്കിവിടെ പവറില്ല നാട്ടിൽ 

പുതുമോടി കെട്ടി അലങ്കരിച്ചെടുക്കാൻ 

നേരായ നേരോ മൊത്തം വളച്ചൊടിക്കാൻ 

ഇനി വോട്ടർമാരെ ചാക്കിൽ പൊതിഞ്ഞെടുക്കാൻ

ഇരുചെവിയറിയാതെ വോട്ടോ മറിച്ചെടുക്കാൻ 

വേഗം വന്നേ ബൂത്തിൽ വന്ന് നിന്നേ 

പുതുനേതാവായിട്ടാരെ വേണം 

ആരേ നമ്മള് തിരഞ്ഞെടുക്കാൻ 

നേരമായെ പൊൻ നേരമായേ 

നാട്ടിലെങ്ങും പുത്തനുണർവായേ 

പോയത് പോയേ മാറ്റത്തിനാണേ 

പുതിയൊരു ഉലകം പണിയാം  

പഴയ കഥകൾ പഴകിയ നുണകൾ 

പുതിയൊരു നിറം കൊണ്ട് പൊതിയാം 

കാലത്തിൻ കുറുകെ വേഗത്തിൻ പുറകെ 

പുതു സ്വപ്നം നേടാനായ് പോയീടണ്ടേ 

പൗരന്മാർ ഇവിടെ ഗതികേടിലാണേ 

ഭരണത്തിൻ കോലം മാറണ്ടേ

മാറുന്നേ ഒരു വോട്ടിൽ നാടിൻ തലവര 

മാറി പോകുന്നേ 

മാറുന്നേ ഒരു നാളിൽ നാടിൻ വിധിയോ

മാറി പോകുന്നേ 

മാറുന്നേ ഒരു വോട്ടിൽ നാടിൻ തലവര 

മാറി പോകുന്നേ 

മാറുന്നേ ഒരു നാളിൽ നാടിൻ വിധിയോ

മാറി പോകുന്നേ 

Leave a Comment