ഗോകുലപാല ബാലകാ gokulapaala baalakaa malayalam lyrics

 



ഗാനം :ഗോകുലപാല ബാലകാ 

ചിത്രം : പാർത്ഥൻ കണ്ട പരലോകം  

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : ജാസ്സി ഗിഫ്റ്റ്, കോറസ് 

കാലികൾ മേച്ചു നടന്നു കണ്ണൻ നല്ല

കാർനിറം പൂണ്ടു കളിച്ചു കണ്ണൻ

കാലികൾ മേച്ചു നടന്നു കണ്ണൻ നല്ല

കാർനിറം പൂണ്ടു കളിച്ചു കണ്ണൻ

മണ്ണപ്പമുണ്ടാക്കി  വെച്ചു കണ്ണൻ

മണ്ണ് തിന്നിട്ട് കള്ളം പറഞ്ഞു കണ്ണൻ

തധിനധിം തിനധിം തിനധിം താ

തധിനധിം തിനധിം തിനധിം താ

ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ

ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ

വടമുടുത്ത വല്ലഭാ കപടനാട്യ സൂത്രകാ

ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ

വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ്

കാലിക്കോലും കൈയ്യിൽ കൊണ്ടേ വാ

ഓടത്തണ്ടാൽ ചുണ്ടിൽ ചേർത്തേ വാ കള്ളക്കണ്ണാ 

ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ

ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ

വടമുടുത്ത വല്ലഭാ കപടനാട്യ സൂത്രകാ

ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ

തുകിലെടുത്തു തൊഴുതു നിർത്തി അന്നു നീ

പിന്നെ തുയിലുണർത്തി രാസക്കേളിയാടി നീ

കണ്ടു കണ്ടു നിൽക്കെ മായയാടി നീ

നിന്റെ ലീല കൊണ്ടു ലോകമാകെ മാറ്റി നീ

താളത്തിൽ താളത്തിൽ കാളിയമർദ്ദനം

തധിമി തധിമി ധിമിതോം

തക മേളത്തിൽ മേളത്തിൽ മുപ്പത്തി മുക്കോടി

ദേവരുമാടുന്നു ധിമിതോം

ജയകൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ ജയകൃഷ്ണഹരേ

തധിനധിം ധിനധിം തിനധിം താ

തധിനധിം ധിനധിം തിനധിം താ 

ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ

ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ

കാലികൾ മേച്ചു നടന്നു കണ്ണൻ നല്ല

കാർനിറം പൂണ്ടു കളിച്ചു കണ്ണൻ

മണ്ണപ്പമുണ്ടാക്കി  വെച്ചു കണ്ണൻ

മണ്ണ് തിന്നിട്ട് കള്ളം പറഞ്ഞു കണ്ണൻ

മാമനോടു മല്ലയുദ്ധമാടി നീ

പെരിയ മലയെടുത്തു മഴയകറ്റി നിന്നു നീ

അസുരനോടു സന്ധി ചെയ്തതില്ല നീ

എന്നുമർജ്ജുനന്റെ തോഴനായ് കഴിഞ്ഞു നീ

കണ്ടിട്ടും കണ്ടിട്ടും കണ്ടില്ലല്ലോ ചിലർ

കണ്ണാരക്കണ്ണന്റെ കളികൾ

ഒട്ടു കേട്ടിട്ടും കേട്ടിട്ടും കേട്ടില്ലല്ലോ

ചിലരഞ്ജനക്കണ്ണന്റെ വിളികൾ

ഹരികൃഷ്ണ ഹരേ ഹരികൃഷ്ണ ഹരേ  ഹരികൃഷ്ണ ഹരേ

തധിനധിം ധിനധിം തിനധിം താ

തധിനധിം ധിനധിം തിനധിം താ

ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ

ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ

വടമുടുത്ത വല്ലഭാ കപടനാട്യ സൂത്രകാ

ഉണ്ണിക്കണ്ണാ വാ എന്നുണ്ണിക്കണ്ണാ വാ

വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ്

കാലിക്കോലും കൈയ്യിൽ കൊണ്ടേ വാ

ഓടത്തണ്ടാൽ ചുണ്ടിൽ ചേർത്തേ വാ കള്ളക്കണ്ണാ

തധിനധിം ധിനധിം തിനധിം താ

തധിനധിം ധിനധിം തിനധിം താ

തധിനധിം ധിനധിം തിനധിം താ

തധിനധിം ധിനധിം തിനധിം താ

Leave a Comment