ഗാനം : കണക്ക്
ചിത്രം : ഉദാഹരണം സുജാത
രചന : സന്തോഷ് വർമ്മ
ആലാപനം: സിതാര കൃഷ്ണകുമാർ,അനിതാഭദ്ര,ഗബ്രിയേൽ,
അലീന,യദുനന്ദൻ
അയ്യോ കണക്ക് കണക്ക് അയ്യയ്യോ കിഴിച്ച് പെരുത്ത്
അയ്യോ ഹരിച്ച് ഗുണിച്ച് വയ്യല്ലൊ..
അയ്യോ കണക്ക് കണക്ക് അയ്യയ്യോ തലയ്ക്ക് പെരുപ്പ്
അയ്യോ പെരുത്ത കുരുക്ക് വീണല്ലൊ..
തലങ്ങും വിലങ്ങും കണക്ക്… അമ്മമ്മോ…
ശരിക്കും കടലിൻ നടുക്ക് പെട്ടല്ലോ….
അയ്യോ കണക്ക് കണക്ക് അയ്യയ്യോ കിഴിച്ച് പെരുത്ത്
അയ്യോ ഹരിച്ച് ഗുണിച്ച് വയ്യല്ലൊ..
ചുവടിടറി വീഴാതൊന്നീ ഗണിതമലയേറി പോകാൻ
ദുരിതവഴി താണ്ടും സൂത്രം ചെറുഗുളികയായ് കയ്യിലേകുമോ
അളവുകളിലാണെന്നെന്നും ഭൂമിയുടെ താളം പോലും
പഠനമുറിയാണീ ലോകം നീളെയറിവായ്…
മാനസമേ ഇനി നീയറിയൂ… തളരാതുയരൂ…
ജീവിതം പരീക്ഷയെന്ന നേരറിഞ്ഞു പുഞ്ചിരിച്ചു
ഉള്ളിൽ ആശിച്ചൊരുന്നമെത്തണം
കണ്ണീരില്ലാത്ത നാളിലെത്തണം
പൂജ്യത്തിൽ നിന്നുമൊന്നിലെത്തുവാൻ
ഇത്രയും നേരമോ ഇത്രയും ദൂരമോ..
ഉള്ളിൽ ആശിച്ചൊരുന്നമെത്തണം
കണ്ണീരില്ലാത്ത നാളിലെത്തണം
പൂജ്യത്തിൽ നിന്നുമൊന്നിലെത്തുവാൻ
ഇത്രയും നേരമോ ഇത്രയും ദൂരമോ..
ചുവടിടറി വീഴാതൊന്നീ ഗണിതമലയേറി പോകാൻ
ദുരിതവഴി താണ്ടും സൂത്രം ചെറുഗുളികയായ് കയ്യിലേകുമോ
അളവുകളിലാണെന്നെന്നും ഭൂമിയുടെ താളം പോലും
പഠനമുറിയാണീ ലോകം നീളെയറിവായ്…
മാനസമേ ഇനി നീയറിയൂ… തളരാതുയരൂ…
ജീവിതം പരീക്ഷയെന്ന നേരറിഞ്ഞു പുഞ്ചിരിച്ചു
ഉള്ളിൽ ആശിച്ചൊരുന്നമെത്തണം
കണ്ണീരില്ലാത്ത നാളിലെത്തണം
പൂജ്യത്തിൽ നിന്നുമൊന്നിലെത്തുവാൻ
ഇത്രയും നേരമോ ഇത്രയും ദൂരമോ..
ഉള്ളിൽ ആശിച്ചൊരുന്നമെത്തണം
കണ്ണീരില്ലാത്ത നാളിലെത്തണം
പൂജ്യത്തിൽ നിന്നുമൊന്നിലെത്തുവാൻ
ഇത്രയും നേരമോ ഇത്രയും ദൂരമോ..