ഗാനം : തൽശ്ശേരിക്കാരെ കണ്ടാൽ
ചിത്രം : ഒ.പി 160/18 കക്ഷി:അമ്മിണിപ്പിള്ള
രചന : മനു മഞ്ജിത്ത്
ആലാപനം : മുസ്തഫ,ജൂഡിത്ത് ആൻ
മയ്യഴിപ്പുഴയുടെ മറുകര തെരഞ്ഞിനി
ചെറിയൊരു യാത്ര പോയിടാം….
പോരിസക് കിസകള് പറയണ
കടലല തഴുകണ നാട്ടിലെത്തിടാം….
സർക്കസ്സിൻ ആരവമുയർന്നൊരു
കരയിതിലൂടെ കീഞ്ഞു പാഞ്ഞിടാം…
പുത്തനായിറങ്ങണ മോടിയിലടിമുടിയൊരുങ്ങണ
ആ…………………. ഈ………………….
തൽശ്ശേരിക്കാരെ കണ്ടാൽ
തലയെടുപ്പുള്ളൊരാൾക്കാരല്ലേ…
ആ… അലിവോടെ കൂടെ നിന്നാൽ
അലുവ പോലുള്ള മുള്ളോരല്ലേ…
ബിരിയാണിക്ക് ദമ്മും ഇട്ട് വക്കാം…
നെയ് മണക്കണ കൂട്ടം നൂറു തരാം…
ഒല കനത്തില് പത്തരി ചുട്ടെടുത്ത്
മട്ടനും കൂട്ടാനും കൂട്ടി തട്ടാനിങ്ങ് പോര്…
ഒരു മധുരത്തിനൊന്നേമുട്ടമാല
കായ് നിറച്ചത് ചായക്കൊപ്പരം…
വിളമ്പിട്ടൊട്ട് തീരാത്തത്രയും പിന്നേമുണ്ടേ….
വീട്ടിലു വിരുന്നിനു വരുന്നവൻ
വയറിനു കനം വച്ചു വീണുറങ്ങണം…
കൈയിലെ കൊടിയുടെ പെരുമകൾ
പടയുടെ നടുവില് നെഞ്ചിലേറ്റണം…
പണ്ടത്തെ പറങ്കികൾ ഫ്രഞ്ചുകൾ
സായിപ്പ് കണ്ടൊരു ചന്തയാണിത്…
അങ്ങനെ ഞരമ്പിലൊരായിരം
ഓർമ്മകൾ ഇരമ്പണ
ആ…………………. ഈ…………………
തൽശ്ശേരിക്കാരെ കണ്ടാൽ
തലയെടുപ്പുള്ളൊരാൾക്കാരല്ലേ…
ആ… അലിവോടെ കൂടെ നിന്നാൽ
അലുവ പോലുള്ള മുള്ളോരല്ലേ…
തൽശ്ശേരിക്കാരെ കണ്ടാൽ
തലയെടുപ്പുള്ളൊരാൾക്കാരല്ലേ…
ആ… അലിവോടെ കൂടെ നിന്നാൽ
അലുവ പോലുള്ള മുള്ളോരല്ലേ…