ഉയ്യാരോം പയ്യാരോം uyyarom payyarom malayalam lyrics

 

ഗാനം : ഉയ്യാരോം പയ്യാരോം

ചിത്രം : ഒ.പി160/18 കക്ഷി:അമ്മിണിപ്പിള്ള

രചന : മനു മഞ്ജിത്ത്

ആലാപനം : സിയാ ഉൾ ഹഖ്

കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം…

കുരുവികൾക്ക് മംഗലം… 

കുരുവികൾക്ക് മംഗലം…

കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും…

സൊറ പറഞ്ഞ് ഞങ്ങളും…

സൊറ പറഞ്ഞ് ഞങ്ങളും…

ഓ… കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം…

കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും…

കുളിരും മധുവിധുവിനു കള്ളനോട്ടമൊന്നറിഞ്ഞ്

ചെക്കനങ്ങനെ… നോക്കി നിന്നതും…

പെണ്ണിനുള്ളില്… താന തീന ധോം…

ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ…

മക്കാറും പുക്കാറും നാളെയാട്ടെടോ…

ഇന്നല്ലേ… അല്ലേ… അല്ലേ…

ആ ഓ….. ഒത്തുകൂടല്….

കണ്ണിൽ തെളിയും കനവുകളിൽ… 

പല നിറത്തിലായിരം… 

കുട നിവർത്തി മാരിവിൽ…

നാണം പൊതിയും നിമിഷമതിൽ…

കൊതി പെരുത്തിരുന്നുവോ…

കരളിനുള്ളിലെങ്കിലും…

ആ… ഇണകൾ തമ്മിലുരുമ്മിയിരിക്കവേ…

മിഴികൾ ചിമ്മി മെല്ലെ മെല്ലനേ…

ഇനിയാ മണിയറയിൽ മോഹമോടെ വാതിൽ ചാരി  

ചെക്കനങ്ങനെ… നോക്കി നിന്നതും…

പെണ്ണിനുള്ളില്… താന തീന ധോം…

ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ…

മക്കാറും പുക്കാറും നാളെയാട്ടെടോ…

ഇന്നല്ലേ… അല്ലേ… അല്ലേ…

ആ… ഓ….. ഒത്തുകൂടല്….

ഓ… കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം…

കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും…

കുളിരും മധുവിധുവിനു കള്ളനോട്ടമൊന്നറിഞ്ഞ്

ചെക്കനങ്ങനെ… നോക്കി നിന്നതും…

പെണ്ണിനുള്ളില്… താന തീന ധോം…

ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ…

മക്കാറും പുക്കാറും നാളെയാട്ടെടോ…

ഇന്നല്ലേ… അല്ലേ… അല്ലേ…

ഓ….. ഒത്തുകൂടല്….

Leave a Comment